സംസ്ഥാനത്ത് എലിപ്പനി മരണങ്ങൾ ഉയരുന്നു; ആഗസ്ത് ഒന്നിന് ശേഷം മരിച്ചത് 66 പേർ; 372 പേർക്ക് അസുഖം സ്ഥിതീകരിച്ചു; 842 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ; വരുന്ന മൂന്നാഴ്ച്ച കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

പ്രളയത്തിന്റെ ബാക്കിപത്രമായെത്തിയ 'എലിപ്പനി' സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വരുന്ന മൂന്നാഴ്ച കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ മുന്നറിയിപ്പ് നല്‍കി.
അതേസമയം എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ കൂടി മരിച്ചു. ഇതില്‍ മൂന്ന് പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ രണ്ടു പേര്‍ എലിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ രോഗലക്ഷണങ്ങളോടെയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലും ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇതിനോടകം എലിപ്പനി ബാധിച്ച് മരിച്ചത് 66 പേരാണ്. 372 പേർക്ക് എലിപ്പനി സ്ഥിതീകരിക്കുകയും 842 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുമാണ്.
അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. എലിപ്പനി രോഗലക്ഷണങ്ങളോടെ വരുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും മരുന്നില്ലെന്ന കാരണം പറഞ്ഞ് അവരെ മടക്കി അയയ്ക്കല്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ശുചീകരണത്തിനും വെള്ളത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എലിപ്പനി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് അലോപ്പതി ചികിത്സയാണ് നിര്‍ദ്ദേശിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യസേന പുനസ്ഥാപിക്കും. എല്ലാ താലൂക്ക് ആശുപത്രികളെയും എലിപ്പനി ചികിത്സയ്ക്കായി സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























