Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്കുവെച്ച് മോദി !! കോടികള്‍ മുക്കാന്‍ കൊണ്ടുവന്ന കെ റെയിലിന്റെ പാത പിളര്‍ന്ന് അതിവേഗ റെയിലിന് തറക്കല്ലിട്ട് കേന്ദ്രം ; ഹാലിളകിയ സി പി എമ്മുകാര്‍ നെട്ടോട്ടത്തില്‍ !! ഏറിയാല്‍ പത്ത് ദിവസത്തിനകം കേന്ദ്രത്തിന്റെ വമ്പന്‍ പ്രഖ്യാപനം

25 JANUARY 2026 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

തിരുവനന്തപുരത്ത് വന്നുപോയ പ്രധാനമന്ത്രി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയില്ലെന്ന് പരിതപിക്കുന്ന സഖാക്കൾ നിരാശരാവുന്നു.


ഒരു വൻ പ്രഖ്യാപനം വരാൻ പോകുന്നു.

അത് നടത്തുന്നത് പ്രധാനമന്ത്രി തന്നെയാണ്. 

ഏറിയാൽ പത്തുദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് മനസിലാക്കുന്നത്. 

പക്ഷേ പിണറായിക്ക് തറക്കല്ലിടലിൽ പങ്കെടുക്കാൻ കഴിയുമോ എന്നറിയില്ല. 

 കേരളത്തിൽ അതിവേഗ റയിൽ വരാൻ പോകുന്നു. 

കേരളം കാത്തിരുന്ന പദ്ധതിക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്.


അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ പറഞ്ഞു. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നുള്ളത് കൊണ്ട് തങ്ങൾ നടപടികൾ നേരത്തെയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.


നഞ്ചൻകോട് റെയിൽവേപാത ഈ വർഷത്തെ ബജറ്റിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനായി റെയിൽവേ മന്ത്രി അശ്വിനി വൈഷണവിനെ കാണാൻ ചെന്നപ്പോഴാണ് അതിവേഗ റെയിൽപാത സംബന്ധിച്ച് ധാരണയായതെന്നും അദ്ദേഹം പറഞ്ഞു.


ആദ്യ പദ്ധതി 350 കി.മീറ്റർ വേഗതയിലായിരുന്നു. 60-64 കിലോമീറ്റർ പരിധിയിലായിരുന്നു ആദ്യത്തെ സ്റ്റേഷൻ പരിധി. അത് മാറ്റി 200 കിലോമീറ്ററാണ് ഇപ്പോൾ പരിഗണിക്കുന്ന പരമാവധി വേഗം. 20-25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. 22 സ്‌റ്റേഷനുകളാണ് ഉണ്ടാകുകയെന്നും ശ്രീധരൻ വിശദീകരിച്ചു.


തിരുവനന്തപുരം സെൻട്രൽ-  തിരുവനന്തപുരം വിമാനത്താവളം- വർക്കല- കൊല്ലം-കൊട്ടാരക്കര- അടൂർ- ചെങ്ങന്നൂർ-കോട്ടയം-വൈക്കം-എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം)-ആലുവ-നെടുമ്പാശ്ശേരി-തൃശ്ശൂർ-കുന്നംകുളം-എടപ്പാൾ-തിരൂർ-മലപ്പുറം (കരിപ്പൂർ വിമാനത്താവളം)-കോഴിക്കോട് (റെയിൽവേ സ്റ്റേഷന് സമീപം)- കൊയിലാണ്ടി-വടകര-തലശ്ശേരി-കണ്ണൂർ.


തുടക്കത്തിൽ എട്ട് കോച്ചുകളുണ്ടാകും. 560 പേർക്ക് യാത്ര ചെയ്യാം. പിന്നീട് യാത്രക്കാരുടെ എണ്ണം നോക്കി മാറ്റും. 86000 കോടിയാണ് പദ്ധതി ചെലവ്. ഇത് 1 ലക്ഷം കോടി വരെ നീളാം. പദ്ധതി ചെലവിന്റെ 51 % റെയിൽവേ വഹിക്കും.60000 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കണം. അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. കിലോമീറ്ററിന് 200 കോടി എന്ന നിലക്കാണ് കണക്കാക്കുന്നത്. അപകടം കുറയും യാത്രാ ചെലവും കുറയും എന്നതാണ് അതിവേഗ റെയിലിന്റെ പ്രത്യേകത. ഇപ്പോഴുള്ള പാതയുമായി കണക്ഷൻ ഉണ്ടാകില്ല. സ്റ്റാൻഡേർഡ് ഗേജിൽ ആയിരിക്കും നിർമാണം. ഗുഡ്‌സ് ട്രെയിനുകൾക്ക് സർവീസ് ഉണ്ടാകില്ല.


70 ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ല. അതിനാൽ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്. തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല. അതേ സമയം കൃഷിക്ക് ഉപയോഗിക്കാം. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച വിവാദ സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്ര റെയില്‍ മന്ത്രാലയം തള്ളിയ ശേഷം   മെട്രോമാന്‍ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍  പദ്ധതി നടപ്പാക്കാനാണ്  കേന്ദ്ര സര്‍ക്കാര്‍ തീരുമാനം . സിൽവർലൈൻ നടപ്പിലാക്കി കോടികൾ മറിക്കാനുള്ള  ശ്രമങ്ങൾ അവതാളത്തിലായതോടെയാണ് പിണറായി വിജയൻ സർക്കാർ നിരാശരായത്.

ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഉറപ്പാക്കി അതിവേഗ റെയില്‍ നടപ്പാക്കാന്‍ കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് മുന്‍കൈയെടുക്കുമെന്നാണ്  ഏറ്റവും പുതിയ സൂചന. ഇ. ശ്രീധരനുമായി ചര്‍ച്ചകള്‍ക്ക് ശേഷം  സംസ്ഥാന സര്‍ക്കാരുമായി ധാരണയുണ്ടാക്കി പദ്ധതി നടപ്പാക്കുമെന്നാണ് അറിയുന്നത്.സംസ്ഥാന സർക്കാരുമായി ചർച്ച നടക്കാത്തതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത്. 

ഹൈസ്പീഡ് റെയില്‍വെ ലൈന്‍ എന്ന ബദലാണ് മെട്രോമാന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ഏതാനും മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരില്‍ എത്താനാവുന്ന ട്രെയിന്‍ യാത്രയാണ് പദ്ധതി. കൊങ്കണ്‍ റെയില്‍വെ മാതൃകയിലുള്ള, പദ്ധതിയെക്കുറിച്ച് ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് 2024 ഡിസംബര്‍ 27ന് കത്തെഴുതിയിരുന്നു. ഇതേ പദ്ധതി കേന്ദ്ര റെയില്‍ മന്ത്രിക്കും സമര്‍പ്പിച്ചിരുന്നു. പിണറായി ഇക്കാര്യത്തിൽ നടപടിയെടുത്തില്ലെങ്കിലും കേന്ദ്ര സർക്കാർ നടപടിയെടുത്തു. ഇതാണ് പിണറായിയുടെ വൈരാഗ്യം. 

റെയില്‍വെയും കേന്ദ്ര സര്‍ക്കാരിലെ ഉന്നതരും മറ്റുമായി ആദ്യവട്ട കൂടിയാലോചനകള്‍ നടത്തിയാണ് ഇ ശ്രീധരൻ  പദ്ധതി തയാറാക്കിയത്. കത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ച് ഇ. ശ്രീധരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. 

സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രീധരനുമായി അദ്ദേഹത്തിന്റെ പൊന്നാനിയിലെ വസതിയിലെത്തി ചര്‍ച്ചയും നടത്തിയിരുന്നു. ആ പദ്ധതിയെ കുറിച്ച്  അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ സൂചിപ്പിച്ചിരുന്നു. 

കേരളത്തിൽ‌ വടക്ക് മുതല്‍ തെക്ക് വരെ മൂന്നും നാലും റെയില്‍വേ പാതയ്‌ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്  അന്ന് പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന്  അശ്വിനി വൈഷ്ണവ് പറഞ്ഞു. 

അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.യുപിഎ സര്‍ക്കാരുകള്‍ കേരളത്തിന് അനുവദിച്ചിരുന്ന റെയില്‍വേ ബജറ്റിനേക്കാള്‍ ഉയര്‍ന്ന തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് എക്‌സിലൂടെ വ്യക്തമാക്കി.

എന്നാൽ സംസ്ഥാനത്തിന്റെ വികസനത്തിലല്ല പിണറായിക്ക്  താൽപര്യം. മെട്രോമാന്റെ പദ്ധതിയുടെ പോരായ്മയല്ല പിണറായിയുടെ വിഷയം. സിൽവർ ലൈനിലൂടെ മറിയുമായിരുന്ന കോടികൾ നഷ്ടമായതിലാണ് സങ്കടം.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേയുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ  ചർച്ച നടത്തിയിരുന്നു. ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നാണ്  ഇ ശ്രീധരന്റെ നിലപാട്.  കെ-റെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ കേരള സർക്കാരിൽ നിന്നും ഗ്രീധരന് ഇതുവരെ  മറുപടി ലഭിച്ചിട്ടില്ല.

കെ വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ്  ശ്രീധരൻ  കുറിപ്പ് നൽകിയത്. ആകാശ പാതയായോ തുരങ്ക പാത ആയോ നടപ്പാക്കാം എന്നാണ്  ശ്രീധരൻ പറയുന്നത്. പദ്ധതി കേരളത്തിന് ആവശ്യമാണ്. ചീഫ് മിനിസ്റ്ററുടെ അറിവോടെയാണ് കെ വി തോമസ് വന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല. . നിർമ്മാണ ചുമതല സംബന്ധിച്ചും സർക്കാരിനെ നിർദ്ദേശം അറിയിച്ചു. ഇന്ത്യൻ റെയിൽവെയോ ഡെൽഹി മെട്രോയോ ഇതിന്റെ നിർമ്മാണം നടത്തണം. മുഖ്യമന്ത്രിയെ കാണാൻ തയ്യാറാണെന്നും ശ്രീധരൻ പറഞ്ഞു.

പുതിയ പദ്ധതി എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കും. കേന്ദ്രത്തെ ഉൾപ്പെടുത്തിയാൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഡൽഹി മെട്രോ, കൊങ്കൺ റെയിൽവേ എന്നീ മാതൃക ആലോചിക്കാവുന്നതാണ്. എംബാങ്ക് മെന്റിന് പകരം എലിവേറ്റഡ് പാത ആയാൽ പരിസ്ഥിതി നാശം ഒഴിവാക്കാം. 18 മാസം കൊണ്ട് പുതിയ ഡിപിആർ തയ്യാറാക്കാം. ഫോറിൻ ഫണ്ട് കിട്ടണമെങ്കിൽ പ്രകൃതി സൗഹൃദമാകണം. തന്റെ പ്രൊപ്പോസൽ അംഗീകരിച്ചാൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങാൻ സഹായിക്കാം. റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്തിയിട്ടില്ല. പക്ഷെ അവരുടെ മനസ് തനിക്കറിയാം. താൻ അവിടെയായിരുന്നല്ലോ ജോലി ചെയ്തതെന്നും ഇ ശ്രീധരൻ പറ‍ഞ്ഞു. 

കെ റയിൽ പിണറായിയുടെ സ്വപ്ന പദ്ധതിയായിരുന്നു.ആശ നഷ്ടമായെങ്കിലും    പിണറായിയുടെ ലക്ഷ്യം കെ റയിൽ ആണ്. കെ റയിൽ വന്നാൽ  തനിക്കും പാർട്ടിക്കും രക്ഷപ്പെടാം.  വൻകിട പദ്ധതി എന്ന നിലയിൽ കെ റയിൽ അവതരിപ്പിക്കുമ്പോൾ അതിന് കൈയടി കിട്ടുമെന്നാണ് അദ്ദേഹം കരുതിയത്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ല.  എന്നാൽ വൻതോതിൽ സ്ഥലം ഏറ്റെടുക്കുമെന്നായതോടെയാണ് എതിർപ്പുകൾ വർധിച്ചത്. ജനക്കൂട്ടം സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തിറങ്ങി. തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്.  കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നാണ് സർക്കാർ പറഞ്ഞു നടന്നത്. 

കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്​പീഡ്​ ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെട്ടത്..

ഇതിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി അത്യന്താപേക്ഷിതമാണ്. അതിനുള്ള ശ്രമമാണ് പിണറായി  നടത്തി കൊണ്ടിരുന്നത്. കേന്ദ്രം അനുമതി നിഷേധിച്ചെങ്കിലും പിണറായി പ്രതീക്ഷ വിട്ടില്ല.അതിനാണ് അദ്ദേഹം ബി ജെ പി ബുദ്ധിജീവിയായ ഇ ശ്രീധരനെ സ്വാധീനിച്ചത്.പതിവു ചിട്ടവട്ടങ്ങൾ മറന്ന് പിണറായി  ശ്രീധരനെ കാണുകയും ചെയ്തു.ശ്രീധരൻ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചാൽ സംഗതി വിജയിക്കുമെന്ന്  പിണറായിക്ക് അറിയാം. ആ പദ്ധതിയാണ് കേന്ദ്ര സർക്കാർ ഇ ശ്രീധരന്റെതായി നടപ്പാക്കാൻ പോകുന്നത്  .ഇതാണ് കേന്ദ്രത്തിന്റെ ബുദ്ധി.

നരേന്ദ്ര മോദിക്ക് മുന്നിൽ  അടിമ  കിടന്നെങ്കിലും  ആവശ്യം നടത്തിയെടുക്കാനാണ് സർക്കാർ  ശ്രമിച്ചത്. കോടികണക്കിന് രൂപയുടെ പദ്ധതി നടപ്പിലാക്കുമ്പോൾ അതിലൂടെ വന്നു മറിയുന്ന കോടികളിലാണ്  സി പി എമ്മിൻ്റെ കണ്ണ് എന്ന് പ്രതിപക്ഷം പറഞ്ഞു നടക്കുന്നു. ഇക്കാര്യം മനസിലാക്കി കൊണ്ടാണ് കേന്ദ്ര സർക്കാർ പിണറായിയെ പന്ത് തട്ടുന്നതു പോലെ തട്ടിയത് . പിന്നീട്  സി പി എം സെക്രട്ടേറിയറ്റ് പദ്ധതിയിൽ ക്വറിയിട്ടു.  പഴയ കാലമായിരുന്നെങ്കിൽ പിണറായി കാണിച്ചു കൊടുക്കുമായിരുന്നു.എന്നാൽ ഇപ്പോൾ സ്ഥിതി മറ്റൊന്നായിരിക്കുന്നു.

സിൽവർലൈൻ ഡിപിആറിൽ സർക്കാറിന് പിടിവാശിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ പറഞ്ഞതും ശ്രദ്ധേയമായി. ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശം പാർട്ടി ചർച്ച ചെയ്യും. നിലവിലെ പദ്ധതി എ-ടു-ഇസഡ് അതേ പോലെ തന്നെ വേണമെന്ന നിർബന്ധമില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ  പറഞ്ഞു. ശ്രീധരൻറ ബദൽ സിപിഎം - ബിജെപി ഡീലിൻറെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും വിഷയത്തിൽ ഉന്നയിച്ചു.

വ്യാപകമായി ഭൂമിയേറ്റെടുക്കേണ്ടെന്നതാണ് ഇ ശ്രീധരന്റെ സിൽവർ ലൈൻ ബദൽ നിർദ്ദേശത്തിന്റെ ഒരു നേട്ടം. ആദ്യം സെമിസ്പീഡ് റെയിൽ, പിന്നെ ഹൈ സ്പീഡ് റെയിൽ പദ്ധതിയെന്ന നിർദ്ദേശമാണ് ഇദ്ദേഹം മുന്നോട്ട് വച്ചത്. 105 കിലോമീറ്റർ തുരങ്കപാതയും 180 കിലോമീറ്റർ എലിവേറ്റഡ് പാതയുമാണ് നിർദ്ദേശിച്ചത്. തുരങ്ക-എലിവേറ്റഡ് പാതകളായതിനാൽ ചെലവ് കുറവെന്നാണ് വാദം. പരിസ്ഥിതി സൗഹൃദമായതിനാൽ വിദേശവായ്പക്ക് തടസ്സമാകില്ലെന്ന് കണക്ക് കൂട്ടലുമുണ്ട്. സ്റ്റാൻഡേർഡ് ഗേജിൽ 30 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിട്ടും 40 ശതമാനം വായ്പയെടുത്തും പദ്ധതി നടപ്പാക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിപിആർ നിർമ്മിക്കലടക്കം ചുമതല ഡിഎംആർസിക്ക് നൽകണമെന്ന് നിർദ്ദേശിച്ച ഇ ശ്രീധരൻ പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

എന്നാൽ സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ ഡിപിആറിൽ 1226.45 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതിൽ തന്നെ 1074.19 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കണമെന്നായിരുന്നു. പദ്ധതിക്ക് ആകെ കണക്കാക്കിയ ചെലവ് 63490 കോടി രൂപയായിരുന്നു. 33699 കോടി വായ്പയിലൂടെ കണ്ടെത്താനായിരുന്നു നീക്കം. സ്റ്റാൻഡേർഡ് ഗേജ് പദ്ധതിയിൽ 11.53 കിലോമീറ്റർ തുരങ്കപാതയും 292.73 കിലോമീറ്റർ പാതയുമാണ് നിർദ്ദേശിച്ചിരുന്നത്. ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം വന്നതോടെ, സില്‍വര്‍ ലൈനില്‍ ബിജെപിയുടെ മലക്കംമറച്ചില്‍ രാഷ്ട്രീയവിവാദത്തിലായി. ഭൂമി ഏറ്റെടുക്കലും പരിസ്ഥിതി പ്രശ്നവും ഭാരിച്ച സാമ്പത്തിക ബാധ്യതയും ഉയര്‍ത്തിയായിരുന്നു കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ആദ്യം സില്‍വര്‍ ലൈനിനെ എതിര്‍ത്തത്. ഇ ശ്രീധരന്‍റെ പുതിയ പദ്ധതി നിര്‍ദേശം വരുമ്പോഴും എലിവേറ്റഡ് പാതയും തുരങ്കപാതയുമുണ്ട്. സാമ്പത്തിക ചെലവ് കൂടുമെന്നതിന് പുറമെ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ചിട്ടുമില്ല. ഈ ഘട്ടത്തിലാണ് പ്രൊഫ കെവി തോമസും, ഇ ശ്രീധരനും, മുഖ്യമന്ത്രിയും കൈകൊടുത്ത പദ്ധതി നിര്‍ദേശത്തെ സുരേന്ദ്രന്‍ പിന്തുണച്ചത്. ഏതായാലും ബി ജെ പി  നിലപാട് പിണറായിയെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.  കേന്ദ്ര സർക്കാരിനെയാണ് സമ്മതിക്കേണ്ടത്. പിണറായിയെ നൈസായി തള്ളി ഇ ശ്രീധരന്റെപദ്ധതി അംഗീകരിച്ചു.പിണറായിക്ക് ഹൃദയ സ്തംഭനം ഉണ്ടാകാൻ ഇതിലും വലുത് എന്തെങ്കിലും വരാനുണ്ടോ? അനന്തപുരിയിലെത്തിപിണറായി  ഒന്നും പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞവരുടെ സങ്കടവും മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (30 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (41 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (42 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (52 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (56 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends