വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം...

വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം. കഴിഞ്ഞ 19 നാണ് ശ്വാസ തടസത്തെ തുടർന്ന് ബിൻസറിനെ വിളപ്പിൽശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ ഡോർ പോലും തുറന്നുനൽകിയെന്നാണ് പരാതി. ഇതേക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇ – മെയിൽ വഴി പരാതി നൽകുമെന്ന് കുടുംബം . കഴിഞ്ഞദിവസം മെഡിക്കൽ ഓഫീസർക്ക് മരിച്ച ബിൻസറിന്റെ ഭാര്യ പരാതി നൽകിയിട്ടുണ്ടായിരുന്നു.
സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. രോഗി കുറച്ചുനേരം ആശുപത്രിയിൽ ഇരിക്കുന്നതും പിന്നീട് വലിയ അസ്വസ്ഥത അനുഭവിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. പക്ഷേ ആശുപത്രി അധികൃതർ ഓക്സിജൻ, നെബുലൈസേഷൻ സിപിആർ തുടങ്ങിയ പ്രാഥമിക ചികിത്സകൾ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനായി ചികിത്സാകേന്ദ്രത്തിലെ ഡോക്ടർ ആവശ്യപ്പെട്ടുവെന്ന് കുടുംബം. ആശുപത്രിയിൽ എത്തിച്ചെങ്കിലും 20 മിനിട്ട് മുൻപ് ബിസ്മിർ മരിച്ചെന്നാണ് കുടുംബത്തെ അധികൃതർ അറിയിച്ചത്. മരിച്ച ബിസ്മിർ സ്വിഗ്ഗി ജീവനക്കാരനാണ്.
"
https://www.facebook.com/Malayalivartha























