“ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം”: വർഗ്ഗീയതക്കെതിരെ ജനുവരി 30ന് ബഹുജന സംഗമം സംഘടിപ്പിക്കും

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഡിവൈഎഫ്ഐ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്എഫ്ഐ നേതൃത്വത്തിൽ “ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം” എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ബഹുജന സംഗമങ്ങൾ സംഘടിപ്പിക്കും.
രാജ്യത്ത് മതരാഷ്ട്ര വാദ ആശയം ശക്തിപ്പെടുകയാണ്. ഒരു ഭാഗത്ത് ആർ.എസ്.എസ് , ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, കാസ തുടങ്ങി വിഭജന ആശയ പ്രചരാക സംഘങ്ങൾ വർദ്ധിക്കുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു എന്ന കാരണത്താൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന
ഗാന്ധിയെ ചരിത്രത്തിൽ നിന്ന് നിഷ്കാസനം ചെയ്യാൻ പാംപുസ്തകത്തിൽ നിന്നും, വിവിധ പദ്ധതികളുടെ പേരിൽ നിന്നും വെട്ടിമാറ്റുകയാണ്.
ഒടുവിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് രാഷ്ട്ര പിതാവിനെ വെട്ടിയിരിക്കുന്നു.
മതനിരപേക്ഷ ആശയം ശക്തിപ്പെടുത്തുന്ന ആശയങ്ങൾ മുന്നോട്ടു വെക്കുന്നതിനാൽ കേരളത്തോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അവഗണനയും,ഫെഡറൽ തത്വങ്ങൾ ലംഘിച്ച് കേന്ദ്ര വിഹിതം തടഞ്ഞ് വെച്ച് പ്രതികാരം തീർക്കുന്നതും നാം കാണുന്നു.ഗാന്ധി ശിഷ്യർക്ക് ഗാന്ധി ഘാതകരുമായി സന്ധി ചെയ്യാൻ ഒരു മടിയും ഇല്ലന്ന് മറ്റത്തൂർ സാക്ഷ്യപ്പെടുത്തുന്നു.
മതമാണ് മതമാണ് മതമാണ് പ്രശനം എന്ന് കേരളത്തിൽ വിഭജന ആശയം യു.ഡി എഫ് നേതാക്കൾ മൈക്ക് കെട്ടി പ്രസംഗിക്കുന്നു .യു.ഡി.എഫ് ജയിക്കേണ്ടത് മുസ്ലിം സമുദായത്തിന് ആവശ്യമാണ് എന്ന് പച്ച വർഗ്ഗീയത തൊഗാഡിയ തോൽക്കും വിധം ലീഗ് നേതാക്കൾ മുഴക്കി കൊണ്ടിരിക്കുന്നു .
തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നന്ദൻ എന്നിവർ അറിയിച്ചു.
"
https://www.facebook.com/Malayalivartha























