കാറപകടത്തിൽ പരിക്കേറ്റ ഹനാന്റെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ; ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്നും ഫേസ്ബുക്ക് ലൈവിട്ട കൊടുങ്ങല്ലൂർ സ്വദേശിയെ പൊങ്കാലയിട്ട് സോഷ്യൽമീഡിയ

കൊടുങ്ങല്ലൂരിൽ വച്ചുണ്ടായ കാറപകടത്തില്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാനൊപ്പം ഫേസ്ബുക്ക് ലൈവ് ഇട്ട കൊടുങ്ങല്ലൂര്‍ സ്വദേശി വിവാദത്തിൽ. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്നാണ് കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമൻ ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ടത്.
ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലൈവ് നൽകിയിരിക്കുന്നത്. അപകടത്തിലായ ഹനാന്റെ എക്സ്ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കല്‍ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാള്‍ വീഡിയോയിലൂടെ ഉന്നയിക്കുന്നു. തനിക്ക് ഒരു കാല്‍ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും വിഡിയോയിൽ വ്യക്തം. സംഭവത്തിൽ ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തി.
ഇന്ന് രാവിലെ ആറരയോടെ ദേശീയപാത 17 ല്‍ കൊടുങ്ങല്ലൂര്‍ കൊത്തിപ്പറമ്പ് ടൂവീലര്‍ വര്‍ക്ക്‌ഷോപ്പിന് എതിര്‍വശത്ത് വെച്ചാണ് ഹനാന് അപകടം ഉണ്ടായത്. കാറില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റിലായിരുന്നു ഹനാന്‍ ഇരുന്നത്. റോഡ് മുറിച്ചുകടക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതിനിടെ അപകടമൊഴിവാക്കാന്‍ ഡ്രൈവര്‍ കാര്‍ വെട്ടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണായും തകര്‍ന്നു.
https://www.facebook.com/Malayalivartha























