വ്യോമസേന പൈലറ്റുമാര്‍ റാഫേല്‍ വിമാനത്തില്‍ പരിശീലനം തുടങ്ങി; പരിശീലനത്തില്‍ പങ്കെടുത്തത് 16 രാജ്യങ്ങളില്‍ നിന്നുള്ള വ്യോമസേനകള്‍

രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ വ്യോമസേന പൈലറ്റുമാര്‍ റാഫേല്‍ വിമാനത്തില്‍ പരിശീലനം തുടങ്ങി. ഗ്വാളിയോര്‍, ആഗ്ര എന്നിവിടങ്ങളിലെ വ്യോമസേന താവളങ്ങളിലാണ് പരിശീലനം. ഓസ്‌ട്രേലിയയില്‍ നടന്ന പിച്ച് ബ്ലാക്ക് സൈനികാഭ്യാസത്തിന് ശേഷം തിരികെ പോകുന്നതിനിടെയാണ് ഫ്രഞ്ച് വ്യോമസേന റാഫേല്‍ വിമാനം ഇന്ത്യയിലിറക്കിയത്.
ഇതേത്തുടര്‍ന്ന് 72 മണിക്കൂര്‍ നേരത്തേക്കാണ് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍ക്ക് പരിശീലനത്തിനായി യുദ്ധവിമാനം ലഭിച്ചിട്ടുള്ളത്. പിച്ച് ബ്ലാക്ക് സൈനികാഭ്യാസത്തിനിടെ ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാര്‍ക്ക് ആദ്യമായി റാഫേല്‍ യുദ്ധവിമാനം പരിചയപ്പെടാനുള്ള അവസം ലഭിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇന്ത്യന്‍ മണ്ണില്‍ വെച്ച് ഇപ്പോള്‍ നടക്കുന്ന പരിശീലനം. ഓഗസ്റ്റ് 18 നാണ് പിച്ച് ബ്ലാക്ക് സൈനികാഭ്യാസം അവസാനിച്ചത്. 16 രാജ്യങ്ങളില്‍ നിന്നുള്ള വ്യോമസേനകളാണ് അഭ്യാസത്തില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha























