കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചതായുള്ള തെറ്റായ വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചതായും, സംരക്ഷണ ഭിത്തി കെട്ടേണ്ടതാണെന്നുമുള്ള തെറ്റായ വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
അസി.എന്‍ജിനീയര്‍ കെ.ടി അലി ഫൈസല്‍, ദിവസവേതന അടിസ്ഥാനത്തില്‍ ഒവര്‍സിയറായി ജോലി നോക്കൂന്ന എ. സതീഷ് എന്നിവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അപേക്ഷകരെ നിയമവിരുദ്ധമായി സഹായിക്കുവാന്‍ കൂട്ടുനിന്നതായി ചീഫ് എന്‍ജിനീയര്‍ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.ടി അലി ഫൈസലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും എ.സതീഷ് എന്നയാളെ സേവനത്തില്‍നിന്നു ഉടന്‍ വിടുതല്‍ ചെയ്യാനും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha























