രാജ്യവളര്‍ച്ചയിലെ പിന്നോട്ടടിക്ക് കാരണം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ രഘുറാം രാജന്‍ സ്വീകരിച്ച നയങ്ങള്‍; തിരിച്ചടിയായത് കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിലെ വീഴ്ചയും വ്യവസായങ്ങള്‍ക്കുള്ള വായ്പ നിര്‍ത്തിയതും

രാജ്യവളര്‍ച്ചക്ക് പിന്നോട്ടടിയുണ്ടാകാന്‍ കാരണം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ രഘുറാം രാജന്‍ സ്വീകരിച്ച നയങ്ങളാണെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ്കുമാര്‍ വ്യക്തമാക്കി. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ വായ്പ തിരിച്ചടവ് 100 ശതമാനം മുടങ്ങുകയും കിട്ടാക്കടം പെരുകുന്നതുമാണ് പൊതുസ്ഥിതി.
ചെറുകിട വ്യവസായികള്‍ക്ക് ബാങ്ക് വായ്പ കിട്ടാത്ത സാഹചര്യമുണ്ടാക്കിയതാണ് ഇതിന് കാരണം. അതിന് രഘുറാം രാജന്റെ നയങ്ങളാണ് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്കിങ് മേഖലയില്‍ കിട്ടാക്കടം പെരുകുകയാണ്. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ നാല് ലക്ഷം കോടിയായിരുന്നു കിട്ടാക്കടം. 2017ന്റെ മധ്യത്തില്‍ അത് പത്തര ലക്ഷം കോടിയായി. ഇക്കാലയളവില്‍ രഘുറാം രാജനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.
കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിലെ വീഴ്ചയും വ്യവസായങ്ങള്‍ക്കുള്ള വായ്പ നിര്‍ത്തിയതുമാണ് തിരിച്ചടിയായത്. ബാങ്കിങ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ 201819 വര്‍ഷത്തെ ആദ്യപാദത്തിലെ നഷ്ടം 940 കോടിയിലെത്തി. 2018 ജൂണിലെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കരുതല്‍ വേണമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























