പരാതിയില്‍ നടപടിയെടുക്കാതിരുന്നത് ബൃന്ദാ കാരാട്ടിന്റെ വീഴ്ച: സി.പി.എം. കേന്ദ്രനേതൃത്വത്തില്‍ ഭിന്നത: പരാതി കാരാട്ട് പക്ഷത്തെ അടിക്കാന്‍ യെച്ചൂരി ആയുധമാക്കുന്നു;എം.എല്‍.എയ്‌ക്കെതിരേ ലൈംഗികാരോപണം പാര്‍ട്ടിക്കും മന്ത്രിസഭയ്ക്കും ഒരുപോലെ തലവേദന

പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ സംസ്ഥാന കേന്ദ്ര നേതൃത്വം പ്രതിരോധത്തില്‍. മൂന്നാഴ്ച ഒരു പീഡന പരാതി ഒതുക്കിവെച്ച പാര്‍ട്ടിയുടെ നിലപാട് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ലൈംഗിക വിവാദം സിപിഎമ്മിനെ വീണ്ടും ശശിയാക്കുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരായ ഉണ്ടായ ലൈംഗിക വിവാദത്തില്‍ നടപടി എടുത്തിരുന്നു. എന്നാല്‍ ശശി ഇപ്പോള്‍ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തി. പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ടു സി.പി.എം. കേന്ദ്രനേതൃത്വത്തില്‍ ഭിന്നത രൂക്ഷം. പരാതി കാരാട്ട് പക്ഷത്തെ അടിക്കാനുള്ള വടിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയുധമാക്കിയതോടെ സംസ്ഥാന നേതൃത്വവും വെട്ടിലായി. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച സീതാറം യെച്ചൂരി, നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയതായി അറിയിച്ചു. എന്നാല്‍ യെച്ചൂരിയെ തള്ളി പോളിറ്റ് ബ്യൂറോ രംഗത്തെത്തി. വനിതാനേതാവിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനുനിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചു പി.ബി. പിന്നീടു പത്രക്കുറിപ്പിറക്കി. മാസങ്ങള്‍ക്കുമുമ്പു തന്നെ എം.ചന്ദ്രന്‍, എം.ബി. രാജേഷ് തുടങ്ങിയ നേതാക്കള്‍ക്ക് വനിതാ നേതാവ് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നാണ് ആരോപണം. കഴിഞ്ഞ 14ന് പി.ബി. അംഗം വൃന്ദാ കാരാട്ടിനും പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണു യെച്ചൂരിക്ക് ഇമെയില്‍ വഴി പരാതി ലഭിച്ചത്. അന്ന് ഉച്ചയ്ക്കുശേഷം ചേര്‍ന്ന അവൈലബിള്‍ പി.ബിയില്‍ യെച്ചൂരി പരാതി ചര്‍ച്ച ചെയ്തു. രണ്ടംഗസമിതി രൂപീകരിച്ച് പരാതിയെക്കുറിച്ച് അന്വേഷിക്കാനും അെവെലബിള്‍ പി.ബി സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കി. നേരത്തെ പരാതി ലഭിച്ചിട്ടും പി.ബിയെ അറിയിക്കാത്ത വൃന്ദാ കാരാട്ടിന്റെ നടപടിയെ യെച്ചൂരി വിമര്‍ശിച്ചു.
പരാതി പൊലീസിന് കൈമാറുമോ എന്ന ചോദ്യത്തിന് പൊലീസിന് കൊടുക്കേണ്ട വിഷയമല്ല പരാതിയില്‍ ഉള്ളതെന്നും ഉണ്ടെങ്കില്‍ അവര്‍ അത് നേരിട്ട് പൊലീസിന് കൈമാറുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. തനിക്കുനേരെ ഉന്നയിച്ച പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് പി.കെ. ശശി എം.എല്‍.എ. പറയുന്നത്. പാര്‍ട്ടി ഇതേക്കുറിച്ച് തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
പരാതിയോ അന്വേഷണമോ ഉണ്ടെങ്കില്‍ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടും. ഞാന്‍ രാഷ്ട്രീയമായ പരീക്ഷണങ്ങളെ നേരിടുന്നത് ആദ്യമല്ല. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് പരീക്ഷണഘട്ടങ്ങളെ അതിജീവിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് എന്നെ വ്യക്തമായി അറിയാം. രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഗൂഢാലോചനയാണിത്. എന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ട്. സുദീര്‍ഘമായ രാഷ്ട്രീയജീവിത കാലഘട്ടത്തില്‍ ശശിയാരാണ്, ശശിയുടെ പ്രവര്‍ത്തനം എന്താണ് എന്നൊക്കെ എല്ലാവര്‍ക്കുമറിയാംശശി മാധ്യമങ്ങളോടു പറഞ്ഞു. പി.കെ. ശശി എം.എല്‍.എക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം തുടങ്ങിയതായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതുസംബന്ധിച്ച പരാതി മൂന്നാഴ്ച മുന്‍പുതന്നെ സംസ്ഥാന കമ്മിറ്റിക്കു ലഭിച്ചിരുന്നെന്നും ഇതില്‍ ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ച മുന്‍പാണ് ഡി.െവെ.എഫ്.ഐയുടെ വനിത നേതാവിന്റെ പരാതി ലഭിച്ചത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു പരാതിയില്‍ സംസ്ഥാന ഘടകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























