'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തിരുവാങ്കുളം മാമല കക്കാട് സ്വദേശി മഹേഷ്-രമ്യ ദമ്പതികളുടെ ഏകമകള്‍ ആദിത്യ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തെ ശാസ്താംമുകള്‍ ഭാഗത്തുള്ള പാറമടയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ പതിവുപോലെ സ്‌കൂള്‍ യൂണിഫോം ധരിച്ച്, ഉച്ചഭക്ഷണവും കരുതി സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടില്‍ നിന്നിറങ്ങിയത്. പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് വെള്ളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടി പറഞ്ഞ കൊറിയന്‍ യുവാവ് യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടുണ്ടോ? ഈ സൗഹൃദത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ? മരണത്തിലേക്ക് നയിച്ച മറ്റ് പ്രേരണകള്‍ എന്തെങ്കിലും ഉണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയുടേതെന്നു കരുതുന്ന കുറിപ്പ് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വിവരം ലഭിച്ചെന്നും ഇതിന്റെ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് കത്തിലുള്ളത്. എന്നാൽ പെൺകുട്ടിയുടെ ഫോൺ കൂടി പരിശോധിച്ചാലേ എന്താണു നടന്നതെന്നറിയാൻ കഴിയൂ എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
നാലു പേജുള്ള കുറിപ്പ് ലഭിച്ച കാര്യം ചോറ്റാനിക്കര പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലാണ് കൊറിയൻ ആൺ സുഹൃത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവരമുള്ളത്. ഇതിൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്നു പറയുന്നുണ്ടെങ്കിലും ഫോൺ പരിശോധിച്ച ശേഷം തീർപ്പിലെത്താമെന്ന നിലപാടിലാണ് പൊലീസ്. ഫോൺ ലോക്ക് ആയതിനാൽ ഇത് തുറക്കേണ്ടതുണ്ട്. ഇതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
സ്കൂളിലേക്ക് പോകാൻ രാവിലെ 7.45 ഓടെ വീട്ടില്‍ നിന്നിറങ്ങിയ തിരുവാണിയൂർ കക്കാട് കരയിൽ താമസിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കുറച്ചു സമയത്തിനു ശേഷം വീടിനടുത്തു പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസിലെ വിദ്യാർത്ഥിനിയാണ്. കുട്ടിയുടെ ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്സും കരയിൽ വച്ച നിലയിയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ട്. കിണർനിർമാണ തൊഴിലാളിയായ പിതാവിന്റെയും മാതാവിന്റെയും ഏക മകളാണ് മരിച്ച വിദ്യാർത്ഥിനി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090,
https://www.facebook.com/Malayalivartha
























