മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വവും മോദിക്കൊപ്പമുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദം; 'കേരളത്തിനൊപ്പം നില്‍ക്കുന്നതിന് മോദിക്ക് നന്ദി പറഞ്ഞ മോഹന്‍ലാല്‍; നോട്ടുനിരോധനത്തില്‍ പറഞ്ഞ നിലപാട് മാറ്റിപ്പയുമോ എന്നും സോഷ്യല്‍ മീഡിയ

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ നീക്കമെന്ന റിപ്പോര്‍ട്ടില്‍ സോഷ്യല്‍ മീഡിയായില്‍ ചേരിപ്പാര്. നന്ദിയും പുകഴ്ത്തലുമെല്ലാം ഇതിനായിരുന്നോ എന്നും ചോദ്യം. നോട്ടുനിരോധനം പാളിയെന്ന് റിസര്‍വ് ബാങ്ക് സമ്മതിച്ചതോടെ മോഡിക്കെതിരെ ശക്തമായ നിലപാടില്‍ ആണ് സോഷ്യല്‍ മീഡിയ. നോട്ടുനിരോധനത്തെ പിന്തുണച്ച താരങ്ങളെല്ലാം ഇപ്പോള്‍ പുലിവാല്‍ പിടിച്ചപോലാണ്. അതില്‍ മുന്‍പന്തിയിലാണ് മോഹന്‍ലാല്‍. നിരോധനത്തെ വിപ്ലവകരമായ തീരുമാനമെന്ന് വിശേഷിപ്പിച്ച താരത്തിന്റെ ഇപ്പോഴത്തെ നിലപാടെന്തെന്നാണ് ചോദ്യശരങ്ങള്‍. ബിവറേജില്‍ ക്യൂ നില്‍ക്കുന്ന മലയാളിക്ക് ബാങ്കില്‍ നില്‍ക്കാനെന്താണ് കുഴപ്പമെന്നായിരുന്നു താരത്തിന്റെ പ്രധാന ചോദ്യം. ജീവിതത്തില്‍ താരമായശേഷം എവിടെയെങ്കിലും ക്യൂ നിന്നിട്ടുണ്ടോ എന്നാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. യുഎഇ നല്‍കിയ 700 കോടിയും സൗജന്യ അരിയും മണ്ണണ്ണയും നിഷേധിച്ചതിനാണോ ലാലേട്ടാ നന്ദി എന്നും ചോദ്യമുയരുന്നു. പ്രതിസന്ധി കാലത്ത് കേരളത്തിനൊപ്പം നിന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മോഹന്‍ലാല്‍ ട്വിറ്ററില്‍നന്ദി പറഞ്ഞും വിവാദമായിരുന്നു.അന്ന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകരടക്കം രംഗത്തെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ മലയാളികളുടെ അഭിപ്രായം ഇങ്ങനെ. ലാലേട്ടാ മലയാളികള്‍ പോട്ടമ്മാരല്ലെന്ന് ഓര്‍ത്താല്‍ നല്ലത്. താങ്കള്‍ എസി റൂമില്‍ ഇരുന്ന് ബ്ലോഗ് എഴുതുന്നത് അല്ല ജീവിതം, മലയാളികളുടെ കഷ്ടപ്പാടും കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹവും സൗജന്യ അരി മണ്ണണ്ണ നിഷേധിച്ചതും ഒക്കെ മലയാളി കണ്ടു കഴിഞ്ഞെന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു
യുഎഇ അടക്കം കേരളത്തിന് വാഗ്ദാനം ചെയ്ത 700 കോടിയുടെ വിദേശ സഹായവും. മറ്റ് രാജ്യങ്ങളുടെ സഹായങ്ങളും അടക്കം മുടക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹം തന്നെയാണെന്ന കാര്യം മോഹന്‍ ലാല്‍ മറന്നാലും മലയാളികള്‍ മറക്കില്ല. കൂടാതെ യുഎയില്‍ അടക്കം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി ടണ്ണ് കണക്കിന് ആവിശ്യം സാധനങ്ങളാണ് കെട്ടികിടക്കുന്നത്. കൂടാതെ കേരളത്തിന് വിദേശത്ത് നിന്ന് എത്തിയ സാധനങ്ങള്‍ക്ക് അധിക നികുതിയടക്കം കേന്ദ്രസര്‍ക്കാര്‍ ഈടാക്കി. 30000 കോടിയിലേറെ നാശനഷ്ടവും ലക്ഷക്കണക്കിന്ന് ജനങ്ങള്‍ അതി ദുരിതത്തിലേക്ക് തള്ളിവിട്ട ഈ ദുരന്തത്തില്‍ 2000 കോടി അടിയന്തിര സഹായം ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് 500 കോടി മിത്രം ആണെന്നതും യാഥാര്‍ത്ഥ്യമാണ്.
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ നീക്കമെന്ന റിപ്പോര്‍ട്ടുകളും ശക്തമായതോടെ വാദങ്ങള്‍ ശെരിക്കും കത്തിപ്പടരുകയാണ്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സെലിബ്രിറ്റി വാര്‍ പ്ലാന്‍ ചെയ്യുന്ന പാര്‍ട്ടി മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപിയെയും കളത്തിലിറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രളയശേഷമുള്ള കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തെ സഹായിക്കാന്‍ ആകുന്നതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മോഹന്‍ലാല്‍ കുറിച്ചു. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ അദ്ദേഹം ഒപ്പമുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്ത് ഇറക്കാനുള്ള പദ്ധതി ബിജെപിക്കുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അവിടെയും കേരളത്തില്‍ മോഹന്‍ലാലിന്റെ പേര് ഉയര്‍ന്ന് കേട്ടു. ഊഹാപോഹങ്ങള്‍ സത്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസും ചെറു പ്രതിപക്ഷ കക്ഷികളും ബിജെപിക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനകീയ മുഖങ്ങളെ ഗോദയിലേക്ക് ഇറക്കിയുള്ള പരീക്ഷണത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. അതുകൊണ്ട് കൂടിയാണ് മോഹന്‍ലാലിന് ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കൂടി മുഖം നല്‍കാനുള്ള ശ്രമം എന്നും ഡെക്കാണ്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതായാലും വിവാദത്തിന് കുറവില്ല.
https://www.facebook.com/Malayalivartha























