കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാകുന്നു... സെപ്തംബര്‍ 11ന് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരണം

കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാകുന്നു. സെപ്തംബര്‍ 11ന് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, ഇതര സ്വകാര്യ സ്‌കൂളുകള്‍/സിബിഎസ്‌ഇ/ഐസിഎസ്‌ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കും.
ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ജഗതി ശാഖ) കറന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കറന്റ് അക്കൗണ്ട് നമ്ബര്‍ -37918513327, IFSC Code: SBIN0070568. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ (www.education.kerala.gov.in) നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചും സമാഹരിച്ച ഫണ്ട് അക്കൗണ്ടില്‍ അടയ്ക്കാം.
ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാര്‍ഡ് മുഖേനയും പണം നിക്ഷേപിക്കാം. പണമായി നിക്ഷേപിക്കുന്നതിന് മേല്‍പ്പറഞ്ഞ ലിങ്കില്‍ നിന്നും ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഏത് എസ്ബിഐ ശാഖയിലും മറ്റ് ചാര്‍ജ്ജുകള്‍ ഒന്നും നല്‍കാതെ പണം അടയ്ക്കാം.
https://www.facebook.com/Malayalivartha























