ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ ; ഏപ്രിൽ– ജൂൺ കാലയളവിൽ ഇറാനിൽനിന്നു പ്രതിദിനം ഇന്ത്യ വാങ്ങിയത് 4.57 ലക്ഷം ബാരൽ എണ്ണ

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനിൽ നിന്ന് എണ്ണക്കമ്പനികളോട് എണ്ണ ഇറക്കുമതി ചെയാൻ കേന്ദ്രം നിർദേശം നൽകി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തലാക്കാന്‍ യുഎസ് ആഭ്യന്തര മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ഇറാന്‍ തന്നെയാണ് ഇവര്‍ക്കു വേണ്ട എണ്ണ ടാങ്കറുകളും, ഇന്‍ഷുറന്‍സും വഹിക്കുന്നത്. എന്നാൽ ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കപ്പലുകള്‍ക്ക് ഉപരോധം കാരണം ഇതിനു സാധിക്കാത്ത സാഹചര്യമാണ് നിലവിൽ. ജൂണില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 15.9 ശതമാനമായി കുറച്ചിരുന്നു. ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കളായ ചൈനയും ഇന്ത്യയുമാണ് എണ്ണ വാങ്ങുന്നത്. അതിനാൽ നവംബറില്‍ ആരംഭിക്കാനിരിക്കുന്ന യുഎസ് ഉപരോധം ഇറാനെ പൂര്‍ണ്ണമായി ബാധിക്കില്ല. ഇന്ത്യൻ കപ്പലുകൾക്കു പകരം ഇറാനിലെ നാഷനൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ കപ്പലുകളുപയോഗിച്ചാവും ഇന്ത്യ ഇറക്കുമതി തുടരുക. ഏപ്രിൽ– ജൂൺ കാലയളവിൽ ഇറാനിൽനിന്നു പ്രതിദിനം 4.57 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ വാങ്ങിയത്.
അതെസമയം, രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന്(159 ലീറ്റർ) 80 ഡോളറിലേക്ക് കടന്നു. ഇന്നലെ ബ്രെന്റ് ക്രൂഡ് വില 78.15 ഡോളറിലെത്തി. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയിലുണ്ടായ കുറവും, ഗോർഡോൺ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മെക്സിക്കൻ കടലിടുക്കിലെ എണ്ണ ഉൽപാദനം തടസ്സപ്പെട്ടതുമാണു വിപണിയിലെ എണ്ണ ലഭ്യത കുറച്ചത്.
https://www.facebook.com/Malayalivartha























