Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ക്രൈസ്തവ നേതാക്കളുടെ പരാതി... വില കുറഞ്ഞ പ്രസ്താവന നടത്തിയ ചെന്നിത്തലയ്ക്ക് അടുത്ത തെരഞ്ഞടുപ്പിൽ ഇതിന്റെ പ്രതികരണമുണ്ടാകുമെന്ന് ക്രൈസ്തവ നേതാക്കൾ

11 SEPTEMBER 2018 01:58 PM IST
മലയാളി വാര്‍ത്ത

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയ .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ക്രൈസ്തവ നേതാക്കളുടെ പരാതി. ഇടതു മുന്നണി നേതാവ് പോലും നടത്താത്ത തരത്തിലുള്ള വില കുറഞ്ഞ പ്രസ്താവനയാണ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അടുത്ത തെരഞ്ഞടുപ്പിൽ ഇതിന്റെ പ്രതികരണമുണ്ടാകുമെന്നും ക്രൈസ്തവ നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.

കേരളത്തിൽ ക്രൈസ്തവ സമൂഹം സി പി എമ്മുമായി അടുക്കുന്ന സാഹചര്യമുള്ളപ്പോൾ ഇത്തരം പ്രസ്താവനകൾ ചെന്നിത്തലയുടെ ഭാഗത്ത് നിന്ന് വേണ്ടിയിരുന്നില്ല എന്ന നിലപാടിലാണ് ഹൈക്കമാന്റും സംസ്ഥാന എ ഗ്രൂപ്പും. എന്നാൽ കന്യാസ്ത്രികൾക്ക് വേണ്ടി പ്രസ്താവനയിറക്കിയ വി എം സുധീരനെതിരെ ആരും പ്രതികരിച്ചിട്ടില്ല. സുധീരൻ പണ്ടും ഇങ്ങനെയൊക്കെയായിരുന്നു എന്ന നിലപാടിലാണ് ക്രൈസ്തവ നേതൃത്വം.

ഉമ്മൻ ചാണ്ടിക്ക് പിന്നാലെ പ്രതികരണം ചോദിച്ചു പോയവരെ അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ചാനലുകാരുടെ ചോദ്യങ്ങൾ അദ്ദേഹം കേട്ടതായി പോലും നടിച്ചില്ല. ക്രൈസ്തവ സമൂഹവുമായി ഏറെ ബന്ധം പുലർത്തുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. ജലന്തർ രൂപതയും ബിഷപ്പുമായി അദ്ദേഹത്തിന് എടുത്ത ബന്ധമുണ്ട്. ഉമ്മൻ ചാണ്ടി പ്രതികരിക്കാത്തതു കൊണ്ടാണ് താൻ പ്രതികരിക്കുന്നതെന്ന് ചെന്നിത്തല അടുപ്പക്കാരേട് പറഞ്ഞു. നേത്യത്വം ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ ചെന്നിത്തല കന്യാസ്ത്രിമാരുടെ സത്യഗ്രഹ പന്തൽ സന്ദർശിക്കാനും ഇടയുണ്ട്.

ബി ജെ പിയും മുളയ്ക്കലിന് വേണ്ടി രംഗത്തുണ്ട്. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനമാണ് മുളയ്ക്കലിനെ സഹായിക്കാൻ രംഗത്തുള്ളത്. കണ്ണന്താനത്തിന് കേരളത്തിലെ ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധമുണ്ട്. കേരള സഭയും കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധത്തിനിടയിൽ ഒരു പാലമായാണ് കണ്ണന്താനം വർത്തിക്കുന്നത്. കണ്ണന്താനം വഴി ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കാനാണ് ഉദ്ദേശം.

അകന്നുപോയ ക്രൈസ്തവരെ എങ്ങനെയെങ്കിലും ഒപ്പം നിർത്തുന്നതിന് പകരം അവരെ അകറ്റി വിടാനുള്ള നീക്കത്തെ കോൺഗ്രസിലെ ഉമ്മൻ ചാണ്ടി വിഭാഗം അതീവ ആശങ്കയോടെയാണ് കാണുന്നത്. കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ക്രൈസ്തവ , ഇസ്ലാം വോട്ടുകൾ ഏകീകരിക്കപ്പെടണം. ഹിന്ദു വോട്ടുകൾ ചിതറി പോകും. അതേ സമയം ഹൈന്ദവരെ ഒപ്പം നിർത്താനാണ് താൻ പ്രസ്താവനയിക്കിയതെന്ന് ചെന്നിത്തല പറയുന്നു.

മാർ ജോർജ് ആലഞ്ചേരിക്കെതിരെ നിലകൊണ്ട സംഘമാണ് ക്രൈസ്തവ വിരുദ്ധ സമരത്തിന് പിന്നിലെന്ന് ഔദ്യോഗിക പക്ഷം ആരോപിക്കുന്നു. കൊച്ചിയിൽ നടക്കുന്ന സമരത്തെ എന്തു വില കൊടുത്തും നേരിടും. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കാൻ പോകുന്ന സമരത്തെയും നേരിടാൻ തന്നെയാണ് സഭയുടെ തീരുമാനം. അതു കൊണ്ട് തന്നെ ഇടതു സർക്കാർ ഇക്കാര്യത്തിൽ തന്ത്രപരമായ മൗനം തുടരും. കാനം പോലും മൗനവ്രതത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (6 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (24 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (31 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (40 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (53 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends