Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുൻ ഡിഐജി പ്രദീപിന് ഉയർന്ന ശമ്പളത്തിൽ കരാർ നിയമനം നൽകണമെന്ന് ജയിൽ വകുപ്പിന്റെ ശുപാര്‍ശ ; സംഭവം വിവാദത്തിൽ

11 SEPTEMBER 2018 12:03 PM IST
മലയാളി വാര്‍ത്ത

പ്രളയക്കെടുതിയെ തുടർന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുൻ ഡിഐജി പ്രദീപിന് ഉയർന്ന ശമ്പളത്തിൽ കരാർ നിയമനം നൽകണമെന്ന് ജയിൽ വകുപ്പിന്റെ ശുപാര്‍ശ. പ്രതിമാസം 50,000 രൂപ വേതനത്തിന് സിക്കയുടെ സ്പെഷ്യൽ ഓഫീസറാക്കി പ്രദീപിന് ഒരു വർഷത്തേക്ക് നിയമനം നൽകണമെന്നാണ് ജയിൽ മേധാവി ആർ. ശ്രീലേഖയുടെ ശുപാർശ. 

നിലവിൽ ദക്ഷിണ മേഖല ജയിൽ ഡിഐജിയായ സന്തോഷിനാണ് സിക്കയുടെ അധിക ചുമതല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥന് വീണ്ടും നിയമനം നൽകുന്നത്. സ്ഥാന കയറ്റം വൈകുന്നതിനാൽ ഉത്തരമേഖല ഡിഐജി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

തെക്കൻമേഖല ജയിൽ ഡിഐജിയായിരുന്ന പ്രദീപിന്, ജയിൽ പരിശീലന കേന്ദ്രമായ സിക്കയുടെ അധിക ചുമതല കൂടിയുണ്ടായിരുന്നു. ജൂലൈ 31ന് പ്രദീപ് വിരമിച്ചു. ഏഴു വർഷം സിക്കയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പ്രദീപ്. നേരത്തെ ഐജിയായ പ്രദീപിന് താൽക്കാലിക സ്ഥാനകയറ്റം നൽകാനുള്ള നീക്കവും വിവാദമായിരുന്നു. ശുപാർശ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്.

ഈ തസ്തിക ഒഴിഞ്ഞു കിടക്കുമ്പോള്‍ സർക്കാരിന് അധികബാധ്യതയുണ്ടാക്കികൊണ്ടുള്ള നിയമനത്തെ ജയിൽ ജീവനക്കാരുടെ സംഘടനകളും എതിർ‍ക്കുകയാണ്. അതേസമയം സിക്കക്ക് പൂർണ ചുമതലയുള്ള ഉദ്യോഗസ്ഥനില്ലാത്തതിനാൽ പരിചയ സമ്പന്നായ ഒരു ഉദ്യോഗസ്ഥൻറെ സേവനം ഉപയോഗിക്കാൻ മാത്രമായിരുന്നു ശുപാർശ യെന്നാണ് ജയിൽ മേധാവി ആർ. ശ്രീലേഖയുടെ വിശദീകരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (5 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (23 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (30 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (39 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (52 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends