Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2000 വര്‍ഷങ്ങള്‍ക്കിടെ ജെറുസലേമില്‍ ന്യൂനതകള്‍ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നതിന്റെ പിന്നില്‍...

11 SEPTEMBER 2018 10:42 AM IST
മലയാളി വാര്‍ത്ത

ലോകാവസാനത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും വന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നത് ഒരു പശുക്കുട്ടി പിറന്നതോടെയാണ്. 2000 വര്‍ഷങ്ങള്‍ക്കിടെ ജെറുസലേമില്‍ ന്യൂനതകള്‍ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ചിലരുടെ മുന്നറിയിപ്പ്.

ഇത്തരമൊരു പശുക്കുട്ടി പിറക്കുന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് ബൈബിളില്‍ പ്രവചിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് പ്രവചിക്കപ്പെട്ടിരുന്നുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഈ പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പ്രവചിക്കുന്നു. ബൈബിളിലെ 19ാം അധ്യായത്തില്‍ ദൈവം മോശയോടും ഇസ്രയേലുകാരോടും ന്യൂനതകള്‍ ഇല്ലാത്ത ചുവന്ന പശുക്കുട്ടിയെ കൊണ്ട് വരാന്‍ ആവശ്യപ്പെടുന്നുണ്ട്. ക്ലീന്‍സിങ് സെറിമണിയുടെ ഭാഗമായിട്ടാണീ ആവശ്യം ദൈവം മുന്നോട്ട് വച്ചിരുന്നത്. ചുവന്ന പശുക്കുട്ടിയെ ബലികൊടുത്ത് മാത്രമേ ജെറുസലേമില്‍ മൂന്നാമത് ദേവാലയം പണിയാനാവൂ എന്നും ഈ ബൈബിള്‍ ഭാഗം വിശദീകരിക്കുന്നു. ഇതിനെ തുടര്‍ന്നാവാം മിശിഹായുടെ തിരിച്ച് വരവും ജഡ്ജ്‌മെന്റ് ഡേയും അരങ്ങേറുന്നതെന്നും ചില ദൈശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസം അവസാനമാണ് ജെറുസലേമില്‍ ചുവന്ന പശുക്കുട്ടി പിറന്നത്. ജെറുസലേം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപരമായ സംഘടനയായ ദി ടെംപിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും വിശുദ്ധ പുസ്തകങ്ങളില്‍ പ്രവചിച്ചിരിക്കുന്ന ലോകാവസാന പ്രവചനത്തിലേക്ക് നയിക്കുന്ന പശുക്കുട്ടിയാണിതെന്ന മുന്നറിയിപ്പ് ശക്തമായതിനെ തുടര്‍ന്നായിരുന്നു ഈ പരിശോധന.

ഇവിടെ നേരത്തെയും ചുവന്ന പശുക്കുട്ടികള്‍ പിറന്നിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം എന്തെങ്കിലും ന്യൂനതകളുണ്ടായിരുന്നു. അതിനാല്‍ അവയൊന്നും ബൈബിള്‍ പ്രവചനം നടപ്പിലാക്കാന്‍ പര്യാപ്തമല്ലായിരുന്നുവെന്നുമാണ് സൂചന.

എന്നാല്‍ ഇപ്പോള്‍ പിറന്നിരിക്കുന്ന ചുവപ്പ് പശുക്കുട്ടിക്ക് ന്യൂനതകളൊന്നുമില്ല. ഈ പശുക്കുട്ടിയില്‍ ടെംപിള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് താല്‍പര്യമേറെയുണ്ട്. ജന്മനാ യാതൊരു തകരാറുമില്ലാത്ത ശുദ്ധമായ ചുവപ്പിലുള്ള പശുക്കുട്ടിയാണിതെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് വിലയിരുത്തിയിരിക്കുന്നത്. ജെറുസലേമിലെ വിശുദ്ധ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനായി 1987ലായിരുന്നു ടെംപിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കപ്പെട്ടിരുന്നത്. പുതിയതായി പിറന്നിരിക്കുന്ന ചുവന്ന പശുക്കുട്ടിയെ തന്റെ പ്രവചനം നടപ്പിലാക്കുന്നതിനായി മിശിഹാ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ എടുത്ത് കാട്ടിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (6 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (24 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (31 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (40 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (53 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends