Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയാനന്തരം നെല്പാടങ്ങള്‍ വിണ്ടു കീറുന്നു... കര്‍ഷകര്‍ ആശങ്കയില്‍

11 SEPTEMBER 2018 11:32 AM IST
മലയാളി വാര്‍ത്ത

പ്രളയാനന്തരമുണ്ടായ അതി കഠിനമായ വെയിലിലും കനത്ത ചൂടിലും നെല്പാടങ്ങള്‍ വിണ്ടു കീറുന്നത് കര്‍ഷകരെ വളരെയേറെ ആശങ്കയിലാക്കുന്നു. മണ്ണിലെ ജലാംശം വറ്റിയതോടെ ഭൂമി വിണ്ടു കീറുകയാണ്. ജില്ലയില്‍ കൂടുതല്‍ പ്രളയം ബാധിച്ച കോട്ടത്തറയിലെയും വെണ്ണിയോടിലെയും പല ഭാഗങ്ങളിലും വരള്‍ച്ച രൂക്ഷമാകുകയാണ്. ഏക്കര്‍ കണക്കിന് നെല്‍വയലുകളാണ് ആവശ്യമായ വെള്ളം ലഭിക്കാതെ വരണ്ടുണങ്ങിക്കിടക്കുന്നത്.

മൈലാടി, കാരക്കുന്ന്, വെണ്ണിയോട്, കരിഞ്ഞ് കുന്ന്, കുറുമണി തുടങ്ങിയ സ്ഥലങ്ങളിലാണ് വയലുകള്‍ വ്യാപകമായി വിണ്ടുകീറിക്കിടക്കുന്നത്. മഴ പെയ്ത സമയത്ത് ഒരുമാസത്തിലധികം വെള്ളം കെട്ടിനിന്ന പ്രദേശങ്ങളാണിത്. വെള്ളമിറങ്ങാത്തതിനാല്‍ ഏറെ വൈകിയാണ് കര്‍ഷകര്‍ നെല്‍കൃഷിക്ക് തയ്യാറെടുപ്പ് നടത്തിയത്. ഞാറ്് തയ്യാറാക്കുന്നതിനായി വിത്തുകള്‍ വിതച്ച വയലുകളില്‍ വളരെ പെട്ടെന്നുത്തന്നെ ജലാംശം കുറഞ്ഞിരുന്നു. മുളച്ചു ഞാറിന് പാകമായവ ഇപ്പോള്‍ കരിഞ്ഞുപോകുന്ന അവസ്ഥയിലാണ്.

വെള്ളപ്പൊക്കം മൂലം ഇത്തവണ മൂന്നാംതവണയാണ് കര്‍ഷകര്‍ നെല്‍കൃഷിയിറക്കുന്നത്. നല്ല വിത്ത് ഉപയോഗിച്ച് കൃഷി ചെയ്തതെല്ലാം പ്രളയത്തില്‍ ഒഴുകി പോയിട്ടും മിക്ക കര്‍ഷകരും പണം കടം വാങ്ങിയാണ് വീണ്ടും നെല്‍കൃഷി ചെയ്തത്. പതിവിന് വിപരീതമായി ഇത്തവണ ശക്തമായ വെയിലും ചൂടുമാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. ഇതോടെ വലിയ പുഴയിലും ചെറുപുഴയിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. പുഴയുടെ കൈവഴികളില്‍നിന്നും തോടുകള്‍ വഴിയാണ് കൃഷിപ്പാടങ്ങളിലേക്ക് കര്‍ഷകര്‍ അവശ്യത്തിന് വെള്ളം കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ സമീപത്തുള്ള തോടുകള്‍ എല്ലാം തന്നെ വറ്റിയ അവസ്ഥയിലാണ്.
മഹാപ്രളയത്തില്‍ വെള്ളം മുക്കിയ പ്രദേശങ്ങള്‍ വറ്റിവരളുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ വിട്ടുമാറും മുമ്പാണ് വളരെ പെട്ടെന്നുള്ള വരള്‍ച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ഇത്തരത്തില്‍ കഷ്ടതയനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (5 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (23 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (30 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (39 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (52 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends