Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എപ്പോഴും പാഷാണം ഷാജിയുമായുള്ള ഡി ജി പിയുടെ മുഖസാദൃശ്യവും ആഭ്യന്തരവകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനവും കാണുമ്പൊൾ ഞാനോർക്കും ; എന്താണ് സത്യത്തിൽ അദ്ദേഹത്തിന് സംഭവിക്കുന്നത്?

11 SEPTEMBER 2018 12:33 PM IST
മലയാളി വാര്‍ത്ത

കേരള ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ കടുത്ത ഭാഷയിൽ വിമർശിച്ച് മാധ്യമ പ്രവർത്തക സുനിത ദേവദാസ്. കേരള ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് എന്താണ് സംഭവിക്കുന്നതെന്നും അത് ഒറിജിനൽ ബെഹ്‌റ അല്ലെ ? പാഷാണം ഷാജിയോ മറ്റോ ആണോ എന്നും സുനിത ചോദിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സുനിതയുടെ വിമർശനം. ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;

കേരള ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് എന്താണ് സംഭവിക്കുന്നത്?
നമ്മുടെ ആഭ്യന്തരവകുപ്പിന് എന്താണ് പ്രശ്നം?

ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അർഹതപ്പെട്ടവർക്ക് പോലും നീതി ലഭിക്കുന്നില്ല എന്നതും പകൽ പോലെ വ്യക്തം .

ജഗതി ശ്രീകുമാർ ഇരട്ട വേഷത്തിൽ അഭിനയിച്ച ഒരു സിനിമയുണ്ട്. കാട്ടിലെ തടി, തേവരുടെ ആന. അതിൽ ജഗതി ഒരു മന്ത്രിയാണ്. മറ്റേ ജഗതി മറ്റൊരു ആളും. സിനിമയിൽ ഒരു ഘട്ടത്തിൽ മന്ത്രിയായ ജഗതിയെ മറ്റേ ജഗതിയെ കൊണ്ട് മാറ്റുന്നുണ്ട്. എന്നിട്ട് ഒറിജിനൽ മന്ത്രിയെ ഒരിടത്തു പൂട്ടിയിടും. ഒരു കൂട്ടം മനുഷ്യർ എന്നിട്ട് അവർക്ക് വേണ്ടതൊക്കെ ഡ്യൂപ്ലിക്കേറ്റ് മന്ത്രിയെ കൊണ്ട് നടത്തിയെടുക്കും.

എപ്പോഴും പാഷാണം ഷാജിയുമായുള്ള ഡി ജി പിയുടെ മുഖസാദൃശ്യവും ആഭ്യന്തരവകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനവും കാണുമ്പൊൾ ഞാനോർക്കും , ഇങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടാവുമോ? അല്ലെങ്കിൽ ഒരു ഡി ജി പി ഇങ്ങനെയൊക്കെ പെരുമാറുമോ? എന്താണ് സത്യത്തിൽ അദ്ദേഹത്തിന് സംഭവിക്കുന്നത്?

എന്തെല്ലാമാണ് ഇദ്ദേഹം ഡി ജി പി ആയ ശേഷം സംഭവിച്ചത് എന്നോർത്ത് നോക്കു . ലോക്കപ്പ് മരണം, വിദ്യാർത്ഥി മരണം, നിരവധി കേസുകളിൽ ഉള്ള സംശയാസ്പദമായ വൈകിപ്പിക്കൽ .... ഏറ്റവും ഒടുവിൽ കന്യാസ്ത്രീകൾ നീതി തേടി തെരുവിൽ.ഒന്നിലും നടപടിയുണ്ടായില്ല.

എന്താണ് ശരിക്കും സംഭവിക്കുന്നത്? അത് ഒറിജിനൽ ബെഹ്‌റ അല്ലെ ? പാഷാണം ഷാജിയോ മറ്റോ ആണോ ഇനി ?
ശരിക്കും ബഹ്‌റയെ വല്ലവരും തട്ടി കൊണ്ട് പോയി വല്ലയിടത്തും പൂട്ടിയിട്ടിരിക്കയാണോ ?

ഒരെത്തും പിടിയും കിട്ടുന്നില്ല .

മുൻപ് ലിസ്റ്റ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ ഒന്ന് കൂടി ഓർമിപ്പിക്കുന്നു. (ലിസ്റ്റ് പഴയത്)

1 . ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ ?

2 . കെവിന്‍റെ കൊലപാതകം. കെവിന്‍റെ ഭാര്യയും ബന്ധുക്കളും ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് കരഞ്ഞ് കൊണ്ട് പരാതിപ്പെട്ടിട്ടും ഒന്നും ചെയ്യാത്ത പൊലീസ്.

വരാപ്പുഴ ശ്രീജിത്തിൻറെ കസ്റ്റഡി മരണം. നിരപരാധിയെ ആളുമാറി കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്ന വരാപ്പുഴ സംഭവം.

3 .എടപ്പാളിൽ തിയേറ്ററിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിൽ തെളിവ് സഹിതം പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. വിവാദമായതോടെ പ്രതിക്കെതിരെ കേസ് എടുത്തു. പരാതി പൂഴ്ത്തിയ എസ്ഐയെയും എഎസ്ഐയെയും സസ്പെൻഡ് ചെയതു. എസ്ഐക്കെതിരെയും പോക്സോ ചുമത്തി കേസെടുത്തു. മുൻകൂർ ജാമ്യം ലഭിച്ച യുവാവിനെ കരുനാഗപ്പള്ളിയിൽ വീടുകയറി എസ്ഐയുടെ നേതൃത്വത്തിൽ അർദ്ധരാത്രി അറസ്റ്റ് ചെയ്ത് അടിച്ചുശരിയാക്കി. എസ്ഐക്ക് സസ്പെൻഷൻ.

4 . വിജിലൻസിനെ നിങ്ങൾ ചുമതലയേറ്റ ശേഷം എന്താക്കി മാറ്റി ? ഇപ്പൊ വിജിലൻസ് എന്നാൽ എന്തിനുള്ള ഏജൻസി ആണ് ?
കെ എം മാണി നോട്ടെണ്ണൽ യന്ത്രം വാങ്ങിയത് തലയണക്ക് പകരം തലക്ക് വച്ചുറങ്ങാനായിരുന്നോ ? എന്തായി ബാർ വിഷയത്തിൽ കൈക്കൂലി വാങ്ങിയ കേസ് ? പഴയ മന്ത്രി കെ ബാബു കുറ്റം വല്ലതും ചെയ്തിട്ടുണ്ടോ ? പാറ്റൂർ കേസ് എന്തായിരുന്നു ?

5 . സോളാർ കേസ് എന്തായി ? ശരിക്കും ഉമ്മൻ‌ചാണ്ടി പുണ്യാളനും സരിത മാതാവും തന്നെ ?

6 . ബി ജെപിയും ആർ എസ് എസും പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ നിങ്ങൾ എടുക്കുന്ന നിലപാട് എന്താണ് ? നടപടി എന്താണ് ?
പെട്ടന്ന് എല്ലാം കൂടി ഓര്ക്കാന് കഴിയില്ലായിരിക്കും . തേച്ചു മായ്ച്ച കേസുകൾ അത്രക്കുണ്ടല്ലോ . ചിലത് ഓർമ്മിപ്പിക്കാം. സംവിധായകൻ കമലിന്റെ വീടിനു മുന്നിൽ ദേശീയഗാനം പാടിയതിനെതിരെ തന്ന പരാതി ?
നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊല ?
പി ജയരാജനെതിരെ യു എ പി എ ചുമത്തിയത് എന്തിനായിരുന്നു ?
പി ശശികല എന്നൊരാൾ കേരളത്തിൽ ജീവിച്ചിരിക്കുന്നതായി താങ്കൾക്കറിയാമോ ? അവരുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ടോ ? എങ്ങനെ ഹാപ്പി അല്ലെ ? കേസെടുക്കാവുന്ന വകുപ്പൊന്നും ഇല്ലല്ലോ അല്ലെ ?

7 . കമൽ സി ചവറയെയും രാവുണ്ണിയെയും രജീഷ് കൊല്ലങ്കണ്ടിയേയും നേരിട്ട രീതി ?

8 . ഗുണ്ടാ ബന്ധമുള്ള പോലീസുകാർ ഒക്കെ സുഖമായിരിക്കുന്നല്ലോ അല്ലെ ?

9 . പോലീസ് കംപ്ലയിന്റ് അതോറിട്ടി ഒക്കെ നന്നായി നടക്കുന്നുണ്ടല്ലോ അല്ലെ ?
(കോടതിവ്യവസ്ഥപ്രകാരം പോലീസ് കംപ്ലയിന്റ് അതോറിറ്റി തലവനായി നിയമിക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തയ്യാറാക്കുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍നിന്നാവണം. ജില്ലാ കംപ്ലയിന്റ് അതോറിറ്റി തലവന്‍ റിട്ട. ജില്ലാ ജഡ്ജിയാവണം. ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയോ തയ്യാറാക്കുന്ന പാനലില്‍ നിന്നാവണം നിയമനം. പോലീസ് ബില്‍ വന്നപ്പോള്‍ സര്‍ക്കാറിന് ഇഷ്ടമുള്ള റിട്ട. ജഡ്ജിമാരെ നിയമിക്കാം എന്നാക്കിയതൊക്കെ നന്നായല്ലോ അല്ലെ ? ) ഹാപ്പി അല്ലെ ?

10 . കൊച്ചിയിൽ "അസമയത്തു യാത്ര ചെയ്ത കുറ്റത്തിന്'' പോലീസ് പിടിച്ച സ്ത്രീയോട് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടോ എന്നതിന് വൈദ്യ പരിശോധന നടത്തണമെന്ന് പറഞ്ഞ പോലീസുകാർക്കൊക്കെ സുഖമല്ലേ ? അവർക്കെതിരെ നടപടിയൊന്നും ഇത് വരെ എടുത്തില്ലല്ലോ ? ആ സ്ത്രീയുടെ പരാതി ?

11 . ആർട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തോട് അനാദരവ് , വടയമ്പാടി സമരം , തിരുവനന്തപുരത്ത് പോത്തൻകോട് ദളിത് കോളനിയിൽ പോലീസ് നടത്തിയ നായാട്ട് , വിനായകന്റെ മരണം , വാളയാറിൽ പെൺകുട്ടികളുടെ മരണം തുടങ്ങിയ പരാതികളൊക്കെ തേച്ചു മായ്ച്ചല്ലോ അല്ലെ ? പ്രത്യേകിച്ച് നടപടിയൊന്നും എടുക്കാതെ നാട്ടുകാരുടെ കണ്ണിൽ പൊട്ടിയിടുന്ന ചില അടവുകളൊക്കെ കാണിച്ചു ? നന്നായി ..

12 . ഒന്ന് മറന്നു ... ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചത് വളരെ നന്നായിരുന്നു . അഭിനന്ദനങ്ങൾ

13 . ട്രാൻസ്‌ജെൻഡേഴ്സിനെതിരെ തുടർച്ചയായി പോലീസ് നടത്തുന്ന മർദ്ദനങ്ങൾ പ്രത്യേക അഭിനന്ദനവും പുരസ്‌ക്കാരവും അർഹിക്കുന്നതാണ്. ജനമൈത്രി പോലീസ് എന്നാൽ ഇതാണ്. ട്രാൻസ്‌ജെൻഡേഴ്സിനെ പുറത്ത് കണ്ടാൽ തല്ലി ഓടിക്കണം . അതാണ് സർക്കാർ നയം .

14 . അന്യസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും തല്ലുന്നതോ അപമാനിക്കുന്നതോ കണ്ടാൽ ഇടപെടരുത് അതായിട്ട് എന്തിനാ കുറക്കുന്നത് ? .

15 . ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ !! എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്

16 . ഹാദിയയുടെ വീട്ടിലെത്തിയവരെയൊക്കെ നിങ്ങൾ തടഞ്ഞത് എന്തിനായിരുന്നു ?

17 . പുതുവൈപ്പിന്‍ സമരം നേരിട്ട രീതി ഗംഭീരം

18 . കഴിഞ്ഞ ദിവസം കോഴിക്കോട്ട് പോലീസ് മര്‍ദ്ദനത്തിൽ ഓട്ടോഡ്രൈവറുടെ കേള്‍വി നഷ്ടപ്പെട്ടു എന്ന് കേട്ടു . വെൽഡൺ മിസ്റ്റർ

19 . എ കെ ശശീന്ദ്രൻ ഒരു സ്ത്രീയെ ഫോൺ വിളിച്ച കേസ് ഉണ്ടായിരുന്നല്ലോ ? അതെന്തായി ? ആര് ആർക്കാ ഫോൺ വിളിച്ചത് ? കേസ് ഒത്തു തീർന്ന വ്യവസ്ഥകൾ എന്തൊക്കെയാ ? കോടതിക്ക് പുറത്തു കേസ് സ്റ്റെറ്റിൽ ചെയ്യുക എന്ന് പറഞ്ഞാൽ എന്താ ?

20. ഷുഹൈബിന്റെ കൊലപാതകത്തിൽ‌ ആകാശ് തില്ലങ്കേരി പ്രതിയാണോ ? നിരപരാധി ആണോ ?
അയാൾ കീഴടങ്ങിയതാണോ ? നിങ്ങൾ ഓടിച്ചിട്ട് പിടിച്ചതാണോ ?

21. ആശിഷ് രാജ് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ എത്തി മൂത്രമൊഴിക്കാൻ സൗകര്യം ആവശ്യപ്പെട്ടപ്പോൾ അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ എന്ത് നടപടി എടുത്ത് ? അത് മതിയോ ?

22. കേരളത്തിലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എത്ര സ്ത്രീകൾ സൈബർ പരാതികൾ നൽകിയിട്ടുണ്ട് ? അതിൽ ഇത് വരെ എന്ത് നടപടികൾ എടുത്തു ? എന്ത് കൊണ്ടാണ് കേരളത്തിലെ സാധാരണക്കാരന് നീതി കിട്ടാത്തത് ?

23. വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച കേസിന്റെ അന്വേഷണത്തില്‍ പോലിസ് വീഴ്ച വരുത്തിയത്

എത്രയെത്ര സംഭവങ്ങൾ ! ലിസ്റ്റ് അപൂർണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (7 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (25 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (32 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (41 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (54 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends