Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതിയായ കന്യാസ്ത്രീയെ പതിമൂന്ന് തവണ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി, ബിഷപ്പിന്റെ സഹായി വലയില്‍, പൊതുസമൂഹം സഭയ്ക്കും സര്‍ക്കാരിനും എതിരായ പ്രതിഷേധം ശക്തമാക്കുന്നു

11 SEPTEMBER 2018 01:18 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ പതിമൂന്ന് തവണ ബലാല്‍സംഗം ചെയ്ത മിഷണറീസ് ഓഫ് ജീസസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നുണകള്‍ പൊളിച്ചടുക്കാന്‍ പൊലീസ്. ബിഷപ്പിനെ താമസിക്കാതെ അറസ്റ്റ് ചെയ്ത ശേഷം നുണപരിശോധനയ്ക്ക് വിധേയമാക്കും. അതിനുള്ള ശാസ്ത്രീയമായ തയ്യാറെടുപ്പുകള്‍ പൊലീസ് സജ്ജമാക്കി. ബിഷപ്പിന്റെയും കന്യാസ്ത്രിയുടെയും മൊഴികളിലെ വൈരുദ്ധ്യം വ്യക്തമാക്കാനായി ബിഷപ്പിന്റെ സഹായിയെ കുറേ ദിവസം മുമ്പ് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തതായി അറിയുന്നു. കന്യാസ്ത്രീയുടെ പരാതിയില്‍ സഹായിയുടെ പേരും മറ്റ് വിവരങ്ങളും വ്യക്തമായി പറയുന്നുണ്ട്. ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ ഡി.ജി.പിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മനസിലാക്കിയ സര്‍ക്കാര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതി നല്‍കുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോയെ കേരളത്തിലെത്തിക്കാതെ തന്നെ കസ്റ്റഡിയില്‍ എടുക്കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്. കന്യാസ്ത്രീകളും ഒരുപറ്റം വിശ്വാസികളും ബിഷപ്പിനെതിരെ തിരിഞ്ഞതും അതിനെതിരെ സഭയും മറ്റ് സഭകളിലെ മതമേലധ്യക്ഷന്‍മരും പിന്തുണയ്ക്കാത്തതും സംഘര്‍ഷത്തിനുള്ള സാധ്യതയാണ്. ഇക്കാര്യം ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ബിഷപ്പിന്റെ കേസില്‍ നീതി നടപ്പാക്കുമെന്ന് ക്യാബിനെറ്റിന്റെ ചുമതലയുള്ള മന്ത്രി ഇ.പി ജയരാജനും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ഇന്ന് വ്യക്തമാക്കിയത്. ഒരു കുറ്റവാളിയേയും രക്ഷപെടുത്തുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. 

ഭരണകക്ഷിയിലെ ചില ഉന്നതര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ ആവുന്നതെല്ലാം ശ്രമിച്ചു. ഈ വകയില്‍ കോടികളാണ് പല കൈകളിലൂടെ കൈമറിഞ്ഞതെന്ന് ആക്ഷേപമുണ്ട്. ജലന്തറില്‍ നിന്ന് പിന്തുണ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബ് മുഖ്യമന്ത്രി അടക്കമുള്ളവരുമായി സംസാരിച്ചെന്ന വിവരം അങ്ങാടിപ്പാട്ടാണ്. പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണത്തിന്‍ തണലില്‍ ഫ്രാങ്കോ ഇപ്പോഴും സുരക്ഷതിനായി കഴിയുന്നത് ഇതിനാലാണ്. ഇടതുംവലതും ഒരുപോലെ കൈതാങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ബിഷപ്പ് മുന്‍കൂര്‍ജാമ്യാപേക്ഷയ്ക്ക് കോടതിയെ സമീപിക്കാത്തത്. സഭയുമായി ബന്ധമുള്ള ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (5 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (23 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (30 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (39 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (52 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends