Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധ്യമങ്ങള്‍ പേപ്പട്ടിയെപ്പോലെ വേട്ടയാടുന്നു ; മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് പി.സി.ജോര്‍ജ്

11 SEPTEMBER 2018 02:52 PM IST
മലയാളി വാര്‍ത്ത

മാധ്യമങ്ങള്‍ പേപ്പട്ടിയെപ്പോലെ വേട്ടയാടുന്നു എന്ന് പി.സി.ജോര്‍ജ് എംഎൽഎ. മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷം സംസ്ഥാന കണ്‍വെന്‍ഷന്‍ കോട്ടയം സിഎസ്.ഐ റിട്രീറ്റ് സെന്ററില്‍ വച്ചുനടന്ന ചടങ്ങിനിടയിലാണ് പി.സി.യുടെ ആരോപണം.

കേരളത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കുന്ന തന്ത്രം. തന്നെ പേപ്പട്ടിയാക്കി ഓടിച്ചിട്ടടിക്കാനാണ് നോക്കുന്നത്. മാദ്ധ്യമങ്ങളുടെ പിന്തുണയില്ലെങ്കിലും മുന്നോട്ടു പോകും. സ്ത്രീ സുരക്ഷാ നിയമം സ്ത്രീകള്‍ക്ക് മാന്യത നല്‍കാന്‍ ഉണ്ടാതക്കിയതാണ്. ദുര്‍നടപ്പുകാരായ ചില സ്ത്രീകള്‍ ഇത് പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കാന്‍ ഉപയോഗിക്കുന്നു. ഇത്തരം കള്ളനാണയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളോടും ജനപക്ഷം സീറ്റ് അഡ്ജസ്റ്റ്മെന്റ് നടത്തും. എന്നാല്‍ ഒരു മുന്നണിയുടെയും ഭാഗമാകാതെ മൂന്നു മുന്നണികളോടും തുല്യ അകലം പാലിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? എന്നായിരുന്നു പി.സി.ജോര്‍ജിന്റെ നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കേരളത്തില്‍ എത്തി മുഖ്യമന്ത്രിയെ കാണാനാണ് വനിതാ കമീഷന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (6 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (24 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (31 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (40 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (53 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends