Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

വാഹനാപകടം: ഇന്‍ഷുറന്‍സ് കവറേജ് രണ്ടു ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയാക്കി ഉയര്‍ത്തി, അധിക കവറേജിനായി പ്രീമിയം തുകയില്‍ വര്‍ദ്ധനവുണ്ടാകും

22 SEPTEMBER 2018 09:27 AM IST
മലയാളി വാര്‍ത്ത

വാഹന ഉടമ അപകടത്തില്‍പെട്ട് മരിച്ചാലുള്ള ഇന്‍ഷുറന്‍സ് കവറേജ് രണ്ടു ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയാക്കി ഉയര്‍ത്തി. എല്ലാത്തരം വാഹനങ്ങളുടെയും തേഡ് പാര്‍ട്ടി പ്രീമിയത്തില്‍ ആര്‍.സി. ഉടമകള്‍ക്ക് ഉയര്‍ന്ന കവറേജിന് അര്‍ഹതയുണ്ടാകും. അപകടസമയത്ത് മറ്റൊരാളാണ് വാഹനമോടിച്ചിരുന്നതെങ്കിലും ഉടമയ്ക്ക് ആനുകൂല്യം ലഭിക്കും.

ഉടമയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണമെന്നുമാത്രം. ഈ തുക നഷ്ടപരിഹാര കേസ് തീര്‍പ്പാകുന്നതിനുമുമ്പേ ആശ്രിതര്‍ക്ക് ലഭിക്കും. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നതെങ്കില്‍, ഇടിക്കുന്ന വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കും. ഉടമയ്ക്കുപകരം വാഹനം ഓടിച്ചയാള്‍ അപകടത്തില്‍ മരിച്ചാല്‍ കോടതി നിര്‍ദേശിക്കുന്ന ആനുകൂല്യമേ ലഭിക്കൂ.ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ.)യുടേതാണ് ഉത്തരവ്.

അധിക കവറേജിനായി പ്രീമിയം തുകയില്‍ വര്‍ഷം 750 രൂപയുടെ വര്‍ധനയും നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള പോളിസികള്‍ പുതുക്കുമ്പോള്‍ ഈ നിബന്ധന നിലവില്‍ വരും. ഇരുചക്രവാഹന ഉടമകള്‍ക്ക് ഒരു ലക്ഷവും മറ്റു വാഹനങ്ങള്‍ക്കെല്ലാം രണ്ടു ലക്ഷവുമായിരുന്നു നിലവില്‍ കവറേജ്. തേഡ് പാര്‍ട്ടി പ്രീമിയത്തിനൊപ്പമുള്ള പാക്കേജ് പോളിസികളില്‍ ഉയര്‍ന്ന നിരക്ക് ലഭ്യമായിരുന്നെങ്കിലും ഇതിന് കൂടുതല്‍ പ്രീമിയം നല്‍കേണ്ടിയിരുന്നു. തേഡ് പാര്‍ട്ടി പ്രീമിയങ്ങളിലെ വാഹന ഉടമയ്ക്കുള്ള ഇന്‍ഷുറന്‍സ് സംരക്ഷണം 15 ലക്ഷമായി ഉയര്‍ത്താന്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറുക, തെന്നിമറിഞ്ഞ് അപകടത്തില്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഉടമയാണ് ഡ്രൈവറെങ്കില്‍ അനുവദിക്കുന്ന തുക വളരെ കുറവാണെന്ന് കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരായി നല്‍കിയ കേസിലായിരുന്നു ഉത്തരവ്. പുതിയ സ്വകാര്യ കാറുകള്‍ക്ക് മൂന്നുവര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി അടയ്ക്കണം. ഇത് വലിയ ബാധ്യതയുണ്ടാക്കും. എന്നാല്‍, മറ്റു വാഹനങ്ങള്‍ക്ക് വര്‍ഷത്തില്‍ 750 രൂപയുടെ അധികബാധ്യത മാത്രമാണുണ്ടാവുക. ഇന്‍ഷുറന്‍സ് സംരക്ഷണം രണ്ടു ലക്ഷത്തില്‍നിന്ന് 15 ലക്ഷമായി ഉയരുമെന്ന മെച്ചവുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (16 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (28 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends