കണ്ണൂരില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം, രണ്ടു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍ പുതിയതെരു കാട്ടാമ്പള്ളി പാലത്തിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. പള്ളിക്കുളം ഇന്ദിരനഗര്‍ കോളനി നിവാസി ജീജ (38) ആണ് മരിച്ചത് പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം.
അപകടത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളപട്ടണം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha
























