Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

ശബരിമലയിലെ സ്ത്രീ നിയന്ത്രണം ഹൈക്കോടതി ശരിവെച്ചപ്പോള്‍ കാല്‍ നൂറ്റാണ്ടിന് ശേഷം സുപ്രീംകോടതി അത് എടുത്ത് കളഞ്ഞു, സര്‍ക്കാരുകള്‍ മാറിമാറി വന്നപ്പോള്‍ സ്വീകരിച്ച മലക്കംമറിച്ചിലുകളാണ് വിധി വൈകിപ്പിക്കാന്‍ കാരണമായത് 

28 SEPTEMBER 2018 01:23 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ ആവശ്യം സുപ്രീംകോടതി അനാവശ്യമാക്കി. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം 1991ലാണ് കേരള ഹൈക്കോടതി ശരിവെച്ചത്. കാല്‍ നൂറ്റാണ്ടിന് ശേഷം സുപ്രീംകോടതി ആ വിധി ശരിയല്ലെന്ന് പ്രഖ്യാപിച്ചു. മാറി മാറി വന്ന സര്‍ക്കാരുകള്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചത് കേസ് നീണ്ടുപോകാന്‍ കാരണമായി. ഇതിനെ കോടതി തന്നെ പലതവണ ചോദ്യം ചെയ്തിരുന്നു. 1965ലെ കേരള ഹിന്ദുആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പു പ്രകാരമാണു ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയത്. അതിന്റെ ചുവട് വെച്ചാണ് ഹൈക്കോടതി സ്്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

ഇതിനെതിരെ യംഗ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷനാണ് 2006ല്‍ സുപ്രീംകോടതിയെ സമീപിച്ചു. 2008ല്‍ നോട്ടിസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ഏഴു വര്‍ഷത്തിനു ശേഷമാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ കോടതി ഒരു കാര്യം വ്യക്തമാക്കിയിരുന്നു, ഭരണഘടനാ പരമായി നിലനില്‍ക്കാത്ത കാര്യങ്ങള്‍ റദ്ദാക്കും. അത് തന്നെയാണ് വെള്ളിയാഴ്ചത്തെ വിധിയിലൂടെയും വ്യക്തമാക്കിയത്. ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രമാണ് സ്ത്രീനിയന്ത്രണം എടുത്ത് കളയണമെന്ന കേസിന്റെ തുടക്കം. ചങ്ങനാശേരി സ്വദേശിയായ എസ്. മഹേന്ദ്രന്‍ ഈ ചിത്രം ഉള്‍പ്പെടുത്തി കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബര്‍ 24ന് പരാതി അയച്ചിരുന്നു. ശബരിമലയില്‍ ചിലര്‍ക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികള്‍ ശബരിമലയില്‍ കയറുന്നു എന്നുമായിരുന്നു പരാതിയിലെ ആരോപണം. ഈ പരാതി ഭരണഘടനയുടെ 226ാം അനുഛേദപ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിക്കാന്‍ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ.പരിപൂര്‍ണന്‍, കെ.ബി.മാരാര്‍ എന്നിവര്‍ തീരുമാനിച്ചു. 

സര്‍ക്കാരുകള്‍ പലപ്പോഴായി സ്വീകരിച്ച മലക്കംമറിച്ചിലുകളും വിവാദമായിരുന്നു. 2007ല്‍ വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമാണെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ പിന്നാലെ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി. തൊട്ടടുത്ത പിണറായി സര്‍ക്കാര്‍ നിലപാട് പിന്‍വലിച്ചു. തുടര്‍ന്ന് കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉണ്ടാക്കി. 2017 ഒക്ടോബറിലാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (4 minutes ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (59 minutes ago)

മകന്‍ ജീവനൊടുക്കിയത്തില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി മരിച്ചു  (1 hour ago)

ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി  (1 hour ago)

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍  (2 hours ago)

സിനിമയെ സിനിമയായി കണ്ടാല്‍ മതി: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് എം ടി രമേശ്  (2 hours ago)

ലൈംഗികാതിക്രമ കേസില്‍ കോടതി പിടിച്ചു വച്ചിരുന്ന പാസ്‌പോര്‍ട്ട് നടന് തിരികെ നല്‍കി; നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി  (3 hours ago)

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്: സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (4 hours ago)

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (4 hours ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (4 hours ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (4 hours ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (5 hours ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (5 hours ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (5 hours ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (5 hours ago)

Malayali Vartha Recommends