പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി

പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയില്‍ 4 വര്‍ഷത്തെ വര്‍ദ്ധനവ് വരുത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനറല്‍ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 45 വയസ്സാക്കി. പ്രായപരിധിയില്‍ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാര്‍ക്കും തത്തുല്യമായ വര്‍ദ്ധനവ് ലഭ്യമാകും.
https://www.facebook.com/Malayalivartha























