വാഗാ ബോര്‍ഡറില്‍ ഫ്രാങ്കോയോടൊപ്പം പോയി എന്നു പറഞ്ഞവന്റെ തന്തയ്ക്ക് വിളിച്ചു തുടങ്ങിയ സംഭാഷണം ഇങ്ങനെ...

കണ്ണൂരില്‍ നിന്നുള്ള ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനോട് ടെലിഫോണിലുള്ള പിസി ജോര്‍ജിന്റെ സംസാരം ഇപ്പോള്‍ വൈറല്‍. ജലന്ധറില്‍ നിന്ന് 18 കന്യാസ്ത്രീകള്‍ ചാടി പോയില്ലേ എന്നു ചോദിച്ചപ്പോള്‍ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി. പിന്നെ വിളിച്ചവന്റെ തന്തയ്ക്കു പറഞ്ഞുള്ള സ്ഥിരം ശൈലി. ആറു കന്യാസ്ത്രീകളുടെ ചരിത്രം പച്ചയ്ക്ക് വിളമ്പി. പരാതിക്കാരിയുടെ പൂര്‍വ്വ ചരിത്രവും വെട്ടിത്തുറന്നു പറഞ്ഞു.
ആയിരം എതിര്‍പ്പുകള്‍ക്ക് മുമ്പിലും തനിക്കു ബോധ്യമുള്ള സത്യത്തിനൊപ്പം നെഞ്ചും വിരിച്ച് നിലപാടെടുക്കുന്ന ആശാനെ നിങ്ങള്‍ മരണമാസ്സാണ്. വാട്‌സ് ആപ്പില്‍ ജോര്‍ജനുകൂല കമന്റുകള്‍ പറക്കുന്നു. ഒപ്പം കൂക്കു വിളിയും.
ഇനി ആ ടെലിഫോണ്‍ സംഭാഷണം നമുക്കു കേട്ടു നോക്കാം...
'ഹാലോ പിസി ജോർജാണോ..സാറേ നമസ്കാരം... കണ്ണൂരിൽ നിന്നും ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനാ... സാറേ.. സാറീ ഫ്രാങ്കോ പിതാവിനെ വല്ലാണ്ട് അങ്ങ് സംരക്ഷിക്കുന്നതേ... ഈ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറിയിട്ട് ' എന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പിസി ജോർജിന്റെ മറുപടി വന്നു. 'ആരെയും സംരക്ഷിക്കുന്ന അസ്വഭാവം ഇല്ല എനിക്ക്'. ഇടയ്ക്ക് സംസാരിക്കാൻ തുടങ്ങിയ മാധ്യമപ്രവർത്തകനെ തടഞ്ഞുകൊണ്ട് വീണ്ടും പിസി പറഞ്ഞു തുടങ്ങി. 'പറയട്ടെ... പറയട്ടെ... ഞാൻ പറയട്ടെ... ഞാൻ എന്റെ ജീവിതത്തിൽ ശരിയോടൊപ്പമേ നിന്നിട്ടുള്ളു. എനിക്ക് ഒരു മെത്രാന്റെയും ഔദാര്യം ആവശ്യമില്ല. അയാളെ ഞാൻ ജീവിതത്തിൽ ആദ്യമായി ഇന്നലെയാണ് കാണുന്നത്. മനസിലായില്ലേ ... '
ഒരു സംശയം ചോദിക്കട്ടെ സാറേ... കഴിഞ്ഞതിന്റെ മുൻപത്തെ വർഷം നിങ്ങൾ വാഗാബോർഡറിൽ പോയപ്പോൾ ജലന്ധർ പിതാവ് തങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് കേട്ടാലറക്കുന്ന തെറിയിലൂടെ പിസിയുടെ മറുപടി എത്തി.
ആ പറഞ്ഞവന്റെ...( തെറി) അത് തെളിയിക്കാൻ ഞാൻ ആത്മഹത്യ ചെയ്തേനെ.. 'അങ്ങനെയല്ല സാറേ ഈ പതിനെട്ട് കന്യാസ്ത്രീകൾ ഇയാളുടെ പീഡനം കൊണ്ടാണ് പുറത്ത് ചാടിയത് എന്ന് പറഞ്ഞു' എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് പിസിയുടെ മറുപടി ഇങ്ങേനെ ' ഇതൊക്കെ വിവരക്കേടാണ് പൊന്ന് സഹോദരാ നിങ്ങൾ ഇങ്ങനെ അബദ്ധം പറഞ്ഞോണ്ട് നടക്കാതെ , കേൾക്കൂ... നിങ്ങളെപ്പോലൊരു ചെറുപ്പക്കാരൻ അബദ്ധം പറഞ്ഞോണ്ട് നടക്കരുത്. ഞാൻ വാഗാബോർഡറിൽ പോയെന്ന് പറയുന്ന സമയത്ത് ഈ മെത്രാൻ ഇല്ലെന്ന് മാത്രമല്ല എന്റെകൂടെ ഉള്ളത് പട്ടാളമാ. ഈ മെത്രാനെ ഞാൻ കണ്ടിട്ടില്ല. എന്റെ ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ല. ഇന്നലെയാണ് ആദ്യമായി കാണുന്നത്. ഞാൻ കേൾക്കുന്നത് തന്നെ, ഈ മെത്രാനെ കുറിച്ച്, ഈ സംഭവത്തിന് ശേഷമാണ്. എനിക്ക് അറിയില്ല. ഇന്നലെവരെ ഞാൻ കണക്കാക്കിയിരുന്നത് ഇയാൾ ലാറ്റിൻ കാത്തലിക്ക് ആണെന്നാണ് വിചാരിച്ചിരുന്നത്. ഇന്നലെ ബിഷപ്പുകൂടെ അയാളോട് സംസാരിച്ചപ്പോളാണ് അയാൾ റോമൻ കാതലിക്കാണെന്ന് ഞാൻ മനസിലാക്കിയത്'.
'എന്റെ സാറേ ആ സഭയിലെ പതിനെട്ട് കന്യാസ്ത്രീകൾ ഇദ്ദേഹത്തിന്റെ പീഡനത്തെ തുടർന്ന്' എന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞു തുടങ്ങിയപ്പോളേക്കും പിസി ജോർജിന്റെ മറുപടി വന്നു. ' പറയാൻ സമ്മതിക്കേലല്ലോ.. കേൾക്ക്.. കേൾക്ക്... താൻ ഊളത്തരം പറയാതെ ... ആസഭയിലെ കന്യാസ്ത്രീകൾ പതിനെട്ടെണ്ണം പോയിട്ടില്ല. ആറേ ആറ് കന്യാസ്ത്രീകളെ ഉള്ളു. ആ ആറെണ്ണത്തിൽ അഞ്ചെണ്ണവും സന്യാസ ആശ്രമത്തിൽ ഉണ്ട്.'
ആറ് പോയോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് വീണ്ടും കേട്ടാൽ അറക്കുന്ന രീതിയിൽ തെറിയോട് കൂടി മറുപടി. 'ആറ് പോയി ( തെറി)'.
എന്റെ പൊന്ന് സാറേ നിങ്ങൾ ഒരു ക്രിസ്ത്യാനി ആണോ?( മാധ്യമ പ്രവർത്തകൻ) ക്രിസ്ത്യാനി ആണെങ്കിൽ സത്യം പറയാൻ മെല്ലെ എന്ന് പിസിയുടെ മറുപടി.
ഈ പുറത്ത് ചാടിയ ഈ ആറ് കന്യാസ്ത്രീകളും സ്ത്രീകളാണല്ലോ, അവരും ആറ് കന്യാസ്ത്രീകളും ...(തെറി ) ആണെന്ന് സാറ് പറയുകയാണെന്ന് വച്ചാൽ.. സാറേ കുറിച്ച് (തെറി ) ( മാധ്യമ പ്രവർത്തകൻ). നിങ്ങൾ ടേപ്പ് ചെയ്‌തെന്ന് അറിഞ്ഞുകൊണ്ടാ ഞാൻ ഇത് പറയുന്നത് പോരെ..( പിസി). ഞങ്ങൾ ടേപ് ചെയ്യുന്നില്ല ( മാധ്യമ പ്രവർത്തകൻ).
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























