കൊച്ചി നഗരസഭാ കൗൺസിലറും കെപിസിസി അംഗവുമായ എം പ്രേമചന്ദ്രൻ അന്തരിച്ചു... ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

കൊച്ചി നഗരസഭാ കൗൺസിലറും കെപിസിസി അംഗവുമായ എം പ്രേമചന്ദ്രൻ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. വൈറ്റില ജനത വാർഡിൽ നിന്നാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
കെഎസ്‌യു സംസ്‌ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























