Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ

26 JUNE 2026 04:05 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വിഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി അന്‍സിബ ഹസ്സന്‍ പൊലീസില്‍ പരാതി നല്‍കി. നടി ലക്ഷ്മി പ്രിയ, 'കാന്‍ ചാനല്‍ മീഡിയ' ഉടമ സുകുമാര്‍, നടി ശ്വേതാ മേനോന്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. തനിക്കെതിരെ അത്യന്തം അപകീര്‍ത്തികരവും അസത്യവുമായ കാര്യങ്ങള്‍ പറഞ്ഞ് പൊതുസമൂഹ മധ്യത്തില്‍ മോശക്കാരിയാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് പരാതിയില്‍ നടി ചൂണ്ടിക്കാണിക്കുന്നു.

അന്‍സിബയുടെ പരാതിയുടെ പൂര്‍ണ രൂപം

ഞാന്‍ മലയാള ചലച്ചിത്ര രംഗത്ത് അഭിനേത്രിയായും 'അമ്മ' (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്) സംഘടനയിലെ ലൈഫ് മെമ്പറായും പ്രവര്‍ത്തിച്ചു വരികയാണ്.

ഇന്ന് (26/06/2026) 'കാന്‍ ചാനല്‍ മീഡിയ' (ഇമി ഇവമിിലഹ ങലറശമ) എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ ലക്ഷ്മി പ്രിയ എന്ന സ്ത്രീ, സുകുമാര്‍ എന്നയാളുടെ സഹായത്തോടും പ്രേരണയോടും കൂടി എന്നെക്കുറിച്ച് അത്യന്തം അപകീര്‍ത്തികരവും, സ്ത്രീത്വത്തെ അപമാനിക്കുന്നതും, അശ്ലീലവും അസത്യവുമായ കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഞാന്‍ പാലാരിവട്ടത്ത് ആയിരിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്താണ് ഇത്തരമൊരു അശ്ലീലം കലര്‍ന്ന വിഡിയോ പ്രചരിക്കുന്ന വിവരം എന്നെ അറിയിക്കുന്നത്.

തുടര്‍ന്ന് ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പരിശോധിച്ചപ്പോള്‍, 'അന്‍സിബയോടൊപ്പം ആ മുറിയില്‍ ഉണ്ടായിരുന്നത് ആര്..? സഹോദരനോ കാമുകനോ..? അന്‍സിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാന്‍. വെല്ലവിളിക്കുന്നു അന്‍സിബ കേസ് കൊടുക്കട്ടെ, ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ...എന്ന അടിക്കുറിപ്പോടുകൂടി അത്യന്തം മ്ലേച്ഛമായ പ്രസ്തുത വിഡിയോ പ്രചരിപ്പിക്കുന്നതായി കാണുന്നു. പ്രസ്തുത വിഡിയോയില്‍ ലക്ഷ്മി പ്രിയ എന്നെക്കുറിച്ച് താഴെ പറയുന്ന വിധം തികച്ചും അസത്യമായ കാര്യങ്ങള്‍ പറയുന്നതായി:

''അന്‍സിബ ഹസ്സന് ഞാന്‍ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട്. രാത്രി രണ്ടുമണി വരെ ഞങ്ങള്‍ വര്‍ത്താനം പറഞ്ഞ് അവിടെ ഇരിക്കുകയും ചെയ്തു. ഞാനും അന്‍സിബയും കൂടെ വര്‍ത്താനം പറഞ്ഞിരുന്നു. അത് കഴിഞ്ഞ് മൂന്ന് മണിയായപ്പോ ഞാന്‍ എന്റെ റൂമില്‍ പോയി കുളിച്ച് ഫ്രഷ് ആയി, എന്റെ പെട്ടി ഒക്കെ എടുത്ത് പോകുമ്പോ, താഴെ ഞാന്‍ വണ്ടിയില്‍ കയറാന്‍ നേരത്ത് ഒരാളിനെ ഞാന്‍ കണ്ടു. ബെല്ലടിക്കുന്നു, അന്‍സിബയെ വിളിക്കുന്നു, അന്‍സിബ ഫോണെടുക്കുന്നില്ല. ബെല്ലടിച്ചിട്ടൊന്നും തുറക്കുന്നില്ല. നാല് മണിക്കൂര്‍ റൂമില്‍ ആള് വന്നിരിക്കുന്നതാണ്. തുറന്നിട്ടില്ല. അപ്പൊ ജനിച്ചുവന്ന കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ, അന്‍സിബ മാഡം വന്നിട്ട് വാതില്‍ തുറന്നു.

ഇങ്ങനെ നോക്കുമ്പോഴത്തേന് ഈ പുള്ളി കട്ടിലില്‍ ഇരിക്കുവാ. ഈ മനുഷ്യന്‍. കട്ടിലില്‍ ഇരിക്കുന്നു. എഴുന്നേറ്റ് ഇരിക്കുന്നു. അപ്പൊ ഞാന്‍ ഇപ്പൊ ഇതാരാണ് എന്ന് ചോദിച്ചു. അയ്യോ ഇതെന്റെ ബ്രദര്‍ ആണെന്ന് പറഞ്ഞു. ആങ്ങള എങ്ങനെയാണ് മുഖം മറച്ച് ഒരു പെങ്ങളുടെ റൂമില്‍ വരുന്നത്? മാത്രമല്ല ഇത്രയും വലിയൊരു പെങ്ങളുടെ കൂടെ ആങ്ങള താമസിക്കില്ലല്ലോ. ബ്രദറിന്റെ ആധാര്‍ കാര്‍ഡ് തരാന്‍ പറഞ്ഞു. ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോ പറഞ്ഞു, അവര് സെവന്‍സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്ന ആള്‍ക്കാരാണ്. ആധാര്‍ കാര്‍ഡൊന്നും തരാനായിട്ട് പറ്റത്തില്ല. മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. അതും ഈ മിഥിലാജ് ആണ്. ഈ സ്‌റ്റേഷനില്‍ വന്ന അതേ മിഥിലാജ് എന്ന് പറയുന്ന, ഞാന്‍ പറഞ്ഞുതരാം. മുന്‍പ് കോമഡി ഉത്സവം എന്ന് പറയുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിന്റെ പ്രൊഡ്യൂസര്‍ ആയിരുന്ന പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന, താടിയും മുടിയും ഒക്കെയുള്ള, മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ല എന്ന് അന്‍സിബ തെളിയിക്കണം. മിഥിലാജ്, അന്‍സിബയുടെ റൂമില്‍ വന്നിട്ടില്ല എന്ന് അന്‍സിബ തെളിയിക്കണം.''

പ്രസ്തുത വീഡിയോയില്‍ മേല്പറഞ്ഞ കളവായ കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്ന ലക്ഷ്മിപ്രിയ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളും, 'അമ്മ' സംഘടനയിലെ മുന്‍ വൈസ് പ്രസിഡന്റും ആണ്. കഴിഞ്ഞ 2026 ജൂണ്‍ മാസം 21 ന് എറണാകുളത്ത് വച്ചുനടന്ന 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിങില്‍ ലക്ഷ്മി പ്രിയ അടക്കമുള്ള ഭാരവാഹികള്‍ എല്ലാവരും രാജി വച്ച് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളതാണ്. പ്രസ്തുത ജനറല്‍ ബോഡിക്ക് മുന്‍പ് എന്നെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ അന്നത്തെ എക്‌സിക്യൂറ്റീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും, ഒടുവില്‍ ജനറല്‍ ബോഡിയില്‍ ആ കമ്മിറ്റിക്ക് ഒന്നടങ്കം രാജിവയ്‌ക്കേണ്ടി വന്നിട്ടുള്ളതാണ്.

ഇതിലുള്ള വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മി പ്രിയയും, 'അമ്മ' മുന്‍ പ്രസിഡന്റായിരുന്ന ശ്വേതാ മേനോനും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി ഇപ്രകാരം വ്യാജമായ കാര്യങ്ങള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മാത്രമല്ല, ഇപ്രകാരം രാജിവച്ച് പോയതിന് ശേഷം ശ്വേതാ മേനോന്‍ തിരുവനന്തപുരത്തുള്ള ഒരു സോഷ്യല്‍ മീഡിയ പി.ആര്‍. ഏജന്‍സിയുമായി ചേര്‍ന്ന് ഇത്തരം വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിയമവിരുദ്ധമായ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നുണ്ട്. ആയതിനാലും ആ വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്.

മേല്‍പ്പറഞ്ഞ വിഡിയോയിലെ പരാമര്‍ശങ്ങള്‍ തികച്ചും അശ്ലീലവും, ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ അന്തസ്സിനെയും മര്യാദയെയും തകര്‍ക്കുന്നതും, പൊതുസമൂഹ മധ്യത്തില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്.

ആയതിനാല്‍, എനിക്കെതിരെ ഇത്തരത്തില്‍ വ്യാജവും അശ്ലീലവുമായ പ്രചാരണം നടത്തി സ്ത്രീത്വത്തെ അപമാനിച്ച ലക്ഷ്മി പ്രിയ, അതിന് ഒത്താശ ചെയ്ത കാന്‍ ചാനല്‍ മീഡിയയുടെ ഉടമ സുകുമാര്‍, ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയ ശ്വേതാ മേനോന്‍ എന്നിവര്‍ക്കെതിരെയും, ഇതിനായി പ്രവര്‍ത്തിച്ച പി.ആര്‍ ഏജന്‍സികള്‍ക്കെതിരെയും ഭാരതീയ ന്യായ സംഹിത, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം െ്രെകം രജിസ്റ്റര്‍ ചെയ്ത് അടിയന്തിര അന്വേഷണം നടത്തി നിയമപരമായ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

അന്‍സിബ ഹസ്സന്‍''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (7 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (7 hours ago)

Malayali Vartha Recommends