ഡൽഹിയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു

ഡൽഹിയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു. ഡൽഹി മുണ്ട്കയിലാണ് സംഭവം നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
ഇവിടം വ്യവസായ മേഖലയാണ്. ഇവിടുത്തെ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.
രക്ഷാപ്രവർത്തകർ എത്തുമ്പോഴേയ്ക്കും മൂന്ന് പേരുടെയും മരണം സംഭവിച്ചിരുന്നു. ഇന്ദ്രജിത്ത്പുരിയിൽ നിന്നുള്ള അരുൾ, സന്ദീപ്, ചാന്ത് എന്നീ തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഒരാൾ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ട് പേർ കൂടി അപകടത്തിൽപെടുകയായിരുന്നു എന്നാണ് സൂചനകളുള്ളത്. ടാങ്കിനുളളിൽ മൂവരും ബോധരഹിതരായി കിടക്കുകയായിരുന്നു. പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















