ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ലക്ഷ്യമിട്ട് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി തന്നെ പൊലീസ് കാസർകോട് കണ്ടെത്തുകയും ചെയ്തു
ഒരാളിൽ നിന്ന് മാത്രം 18 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ലഹരി ഉപയോഗിക്കുന്നവരെയും ഗുണ്ടകളെയും പണ്ട് ജനങ്ങൾക്ക് പേടിയായിരുന്നെങ്കിൽ, ഇന്ന് ജനങ്ങൾ തന്നെ അവരെ പിടികൂടുന്ന അവസ്ഥയിലേക്ക് മാറി. ലഹരി മാഫിയയുമായി ബന്ധമുള്ളവർ എത്ര ഉന്നതരായാലും വെറുതെ വിടില്ല.
രാഷ്ട്രീയക്കാരോ സിനിമക്കാരോ പണക്കാരോ ആരായാലും ഇളവ് അനുവദിക്കുകയില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡി.ജെ പാർട്ടികളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കു.ലഹരി വേട്ടയ്ക്കായി തൂഫാൻ വണ്ടികളും നിരത്തിലിറങ്ങും. ഏതെങ്കിലും പൊലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടാൽ കർശന നടപടിയുണ്ടാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























