ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബിമല്‍ എസ്. നമ്പൂതിരിയാണു പിടിയിലായത്. നേവല്‍ ഇന്റലിജന്‍സും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണു പ്രതി പിടിയിലായത്.
നേവി ഉദ്യോഗസ്ഥനായി ചമഞ്ഞ് ഇയാള്‍ മില്‍മയിലും കാംകോയിലും (കേരളാ അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍) ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇയാളുടെ കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്ന് നാവികസേന യൂണിഫോമും തൊപ്പിയും മറ്റ് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഒന്നിലേറെപ്പേരില്‍നിന്ന് ഇയാള്‍ പണം തട്ടിയെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha





















