രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും. പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം സീഷെൽസ് ദേശീയ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് യാത്രയാകുന്നത്. പ്രധാനമന്ത്രി സീഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യും. ഇന്ത്യൻ പ്രവാസികളെയും കാണുന്നതാണ്.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹെർമിനിയുമായി സമുദ്ര സുരക്ഷ, പ്രതിരോധം, വ്യാപാരം, സുസ്ഥിര വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം, സാമ്പത്തിക വികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും ചെയ്യും. രണ്ട് നാവികസേന കപ്പലുകൾ അടക്കം ഇന്ത്യൻ സേനാ വിഭാഗങ്ങളും സീഷെൽസ് ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം .
"
https://www.facebook.com/Malayalivartha
























