പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്ഐക്കാർ തന്നെയെന്ന് പൊലീസ്. തെളിവായി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബ്ലേഡ് കൊണ്ടുവന്ന പ്രവർത്തകനെയും തിരിച്ചറിഞ്ഞു. നേതാക്കളടക്കം പത്ത് പേർക്കെതിരെ കേസെടുത്തു. അതേസമയം, ബാരിക്കേഡ് കെട്ടാൻ ഉപയോഗിച്ച വടം മുറിച്ച് അകത്തുകടക്കാനാണ് ബ്ലേഡ് കൊണ്ടുവന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഈ വിഷയത്തിൽ
എസ്എഫ്ഐക്കെതിരെ മു എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ നിർണായകമായ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന SFI ആരോപണവും വ്യാജം.ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു.ബ്ലേഡ് കൊണ്ട് വന്നത് SFI നേതാവ് എന്ന് പോലീസ് കണ്ടെത്തി…
അങ്ങനെ അതും ഗുദ ഹവാ…ബ്ലേഡ്സലാം.
https://www.facebook.com/Malayalivartha






















