എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം. പെട്രോളിയം മന്ത്രാലയമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ജനങ്ങൾക്ക് മേൽ അമിതഭാരമായ പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും.
കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കാൻ തീരുമാനമായി. ഗാർഹിക സിലിണ്ടർ വിലയിൽ ഉൾപ്പെടെയുള്ള മാറ്റത്തിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് സൂചനകളുള്ളത്. എണ്ണ ഇറക്കുമതിയിൽ നേരിട്ടിരുന്ന പ്രതിസന്ധിയിൽ ഉൾപ്പെടെ അയവ് സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ വിതരണ ശൃംഖലയിൽ പ്രശ്‌നങ്ങളില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
വിലക്കുറവിലെ അന്തിമ പ്രഖ്യാപനത്തിന് മുന്നോടിയായി ഇനിയും ചർച്ചയുണ്ടാകും. എണ്ണക്കമ്പനികൾ ലാഭത്തിലെത്തിയെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽ മേഖലകൾക്കുൾപ്പടെ കൂടുതൽ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്.
നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം.
https://www.facebook.com/Malayalivartha






















