ഫെയ്‌സ്ബൂക് പേജിന്റെ ലൈക് കൂട്ടാൻ രാഹുലിന്റെ തന്ത്രം ;രാഹുല്‍ ഈശ്വര്‍ എന്ന പേരുകൊണ്ട് ലൈക്ക് കിട്ടാഞ്ഞിട്ടാണോ എന്തോ 'അഡള്‍ട്ട് ജോക്‌സ്' എന്ന പേജിന്റെ പേരുമാറ്റിയെന്ന് സോഷ്യൽ മീഡിയ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ പ്രതിഷേധവുമായി മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്ന രാഹുല്‍ ഈശ്യര്‍ ഫേസ്ബുക്കില്‍ ലൈക്ക് കൂട്ടാന്‍ ചെയ്ത പണി എന്താണെന്ന് അറിയണ്ടേ. രാഹുല്‍ ഈശ്വര്‍ എന്ന പേരുകൊണ്ട് ലൈക്ക് കിട്ടാഞ്ഞിട്ടാണോ എന്തോ 'അഡള്‍ട്ട് ജോക്‌സ്' എന്ന പേജിന്റെ പേരുമാറ്റി രാഹുല്‍ ഈശ്വര്‍ തന്റെ ഒഫീഷ്യല്‍ പേജാക്കുകയായിരുന്നു. പേജിന്റെ റീച് കൂട്ടാനായി പലരും നവമാധ്യമങ്ങളില്‍ ഇത്തരം രീതികള്‍ നടത്താറുണ്ട്, ഫെയ്‌സ്ബൂക് പേജിന്റെ ലൈക് കൂട്ടാനുള്ള രാഹുലിന്റെ തന്ത്രമാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിന്റെ നേരത്തെയുണ്ടായിരുന്ന പേര് 'അഡള്‍ട്ട് ജോക്‌സ്'. പേജിന്റെ ഇന്‍ഫോം ആന്റ് ആഡ്‌സ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഫേസ്ബുക്ക് പേജിലെ ലൈക്കുകള്‍ കൂട്ടാനായി രാഹുല്‍ ഈശ്വര്‍ 'അഡള്‍ട്ട് ജോക്‌സ്' എന്ന മറ്റൊരു പേജ് തന്റെ ഒഫീഷ്യല്‍ പേജാക്കുകയായിരുന്നുവെന്നും , ലൈക്കുകള്‍ കൂട്ടാന്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ 'വിദ്യയാണിതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
2013ലാണ് ഗ്രൂപ്പ തുടങ്ങുന്നത്. പേജിന്റെ ആദ്യത്തെ പേര് BBM Status എന്നായിരുന്നു. അത് മാറി BBM 18+ എന്നാക്കുകയും പിന്നീട് പേര് 18+ ജോക്സ് എന്ന് മാറ്റുകയും ചെയ്തു.നിലവില്‍ 2,087,922 ഫോളോവേഴ്‌സാണ് രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിനുള്ളത്.
പേജിന്റെ റീച് കൂട്ടാനായി പലരും നവമാധ്യമങ്ങളില്‍ ഇത്തരം രീതികള്‍ അവലംബിക്കാറുണ്ട്, എന്നാല്‍ രാഹുല്‍ ഈശ്വറിനെ പോലെ ശബരിമല സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ അഗ്രസ്സീവ് ആയി ഇടപെട്ടു കൊണ്ടിരിക്കുന്ന പോപ്പുലര്‍ ഫിഗറുകള്‍ ഇത്തരത്തില്‍ തരം താഴ്ന്ന ശ്രമങ്ങളിലൂടെ റീച് കൂട്ടാന്‍ ശ്രമിക്കുന്നത് മോശം പ്രവണതയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ഭാഷ്യം.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കള്ളനെന്ന് വിളിക്കുകയും, വിവിധ ചാനല്‍ ചര്‍ച്ചകളില്‍ ജനാധിപത്യ മര്യാദ ഇല്ലാതെ ഇടപെട്ടതിനും ട്രോളും, വിമര്‍ശനങ്ങളും ഏറ്റു വാങ്ങുന്നതിനിടെയാണ് സോഷ്യല്‍ മീഡിയ വിദഗ്ദര്‍ ഇത് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















