Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിൽ പോയെന്ന് വെട്ടിത്തുറന്ന് പറഞ്ഞ പെൺകുട്ടിക്ക് നേരെ പൊട്ടിത്തെറിച്ച് മാസത്തില്‍ മുപ്പത് ദിവസമുണ്ടായിട്ടും ആര്‍ത്തവ ദിവസത്തില്‍ മാത്രം ക്ഷേത്രത്തിൽ പോയതെന്തിനാണെന്ന് ചോദിച്ച ദീപയോടും, അത് ഏറ്റെടുത്ത് തെറിവിളിച്ചവരോടും മറുപടിയുമായി ആ പെൺകുട്ടി...

03 OCTOBER 2018 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

വിശ്വാസിയായ ഒരു സ്ത്രീയും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല എന്ന വാദത്തെ എതിര്‍ത്തുകൊണ്ടാണ് ആര്‍ത്തവ കാലത്ത് താന്‍ അമ്പലത്തില്‍ പോയിട്ടുണ്ട് എന്നൊരു പെണ്‍കുട്ടി തുറന്ന് പ്രഖ്യാപിക്കാനുള്ളം ധൈര്യം കാണിച്ചത്. ആര്‍ത്തവ കാലത്ത് തന്നെ അമ്പലത്തില്‍ പോകാന്‍ പ്രത്യേക കാരണമുണ്ടോ എന്ന് ചാനൽ ചര്‍ച്ചയില്‍ പങ്കെടുത്ത ദീപ രാഹുല്‍ ഈശ്വര്‍ പെണ്‍കുട്ടിയോട് ചോദിച്ചു.

ഒരു സ്ത്രീപോലും ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോകാന്‍ ആഗ്രഹിക്കില്ലെന്ന ദീപയുടെ വാദത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും ഒരിക്കലും ആ സമയത്തെ തന്‍റെ ശരീരം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് മാസത്തില്‍ മുപ്പത് ദിവസമുണ്ടായിട്ടും ആര്‍ത്തവ ദിവസത്തില്‍ മാത്രം കേഷ്ത്രത്തില്‍ പോയതെന്നായി ദീപയുടെ മറുചോദ്യം. എന്നാല്‍ അത് തന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമായിട്ട് തന്നെയാണ് എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. എന്നാല്‍ അതാണ് ഞങ്ങളുടെ പ്രശ്നം എന്നായിരുന്നു ദീപയുടെ മറുപടി. പ്രതിഷേധിക്കാനാണ് പെണ്‍കുട്ടി പോയത്. അല്ലാതെ വിശ്വാസം സംരക്ഷിക്കാന്‍ അല്ലെന്നും ആര്‍ത്തവ സമയത്തും ക്ഷേത്രത്തില്‍ പോയ പെണ്‍കുട്ടി വിശ്വാസിയേ അല്ലെന്നും ദീപ വാദിച്ചു.

ചര്‍ച്ചയുടെ ഈ ഭാഗം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഔട്ട്‌സ്‌പോക്കണ്‍ പോലുള്ള സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ ഈ പെണ്‍കുട്ടിക്ക് നേരെ കേട്ടലറയ്ക്കുന്ന തെറിവിളിയാണ് നടക്കുന്നത്. അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ ചേര്‍ത്താണ് അശ്ലീലവും സ്ലട്ട് ഫെയിമിംഗും ഉള്‍പ്പെടെയുള്ള അഴിഞ്ഞാട്ടം.

നേരത്തെ തന്നെ ശബരിമല വിഷയത്തില്‍ പരിഹാസ്യമായ നിലപാടുമായി ലൈവ് വീഡിയോ ചെയ്ത് പ്രസിദ്ധയായ ബേബി എന്ന യുവതിയും ഈ പെണ്‍കുട്ടിക്കെതിരെ കലിതുള്ളി രംഗത്ത് വന്നിട്ടുണ്ട്. ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയ പെണ്‍കുട്ടിയെ കൈകാര്യം ചെയ്യണം എന്നതടക്കമാണ് ഇവരുടെ വീഡിയോയിലെ ആഹ്വാനം. നല്ല സ്ത്രീയെന്ന് സ്വയം അവകാശപ്പെടുന്ന ഇവര്‍ ആ പെണ്‍കുട്ടിയെ തെറിവിളിക്കാനും മടിക്കുന്നില്ല.

പെണ്‍കുട്ടിയെ പച്ചയ്ക്ക് അധിക്ഷേപിച്ചും തെറിവിളിച്ചുമാണ് ബേബി എന്ന സ്ത്രീ വീഡിയോ തുടങ്ങിയത്. ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ കയറിയ പെണ്‍കുട്ടിയെ ഹിന്ദു വിശ്വാസികള്‍ കൈയ്യേറ്റം ചെയ്യണമെന്നും ബേബി വീഡിയോയില്‍ വാദിച്ചിരുന്നു.അതേസമയം ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ കയറിയത് തെറ്റല്ലെന്ന് വ്യക്തമാക്കി നിരവധി പേര്‍ അഭിരാമിക്ക് പിന്തുണയുമായി എത്തിയിരുന്നു.

ഇപ്പോള്‍ വിവാദത്തില്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി. നാരദാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമിയുടെ വിശദീകരണം. ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ആര്‍ത്തവം അശുദ്ധമാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. പല ദുരാചാരങ്ങളും കാലക്രമേണ മാറിയിട്ടുണ്ട്. കാലാകാലമായി സ്ത്രീയെ അടിച്ചമര്‍ത്താന്‍ പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണ് ഈ വിശ്വാസങ്ങള്‍.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (8 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends