Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

മദ്യശാലകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ആടിനെ പട്ടിയാക്കുന്നതിലുള്ള പ്രാവീണ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

03 OCTOBER 2018 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ആടിനെ പട്ടിയാക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് അസാധാരണ പ്രാവീണ്യമാണുള്ളതെന്നും മദ്യനിര്‍മാണ ശാലകള്‍ അനുവദിച്ചതിലെ അഴിമതി ചൂണ്ടിക്കാണിച്ചപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രതിപക്ഷ നേതാവിന് പ്രാവീണ്യമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി തടിതപ്പുകയായിരുന്നെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രേഖകളെല്ലാം വച്ച് വ്യക്തമായാണ് ഓരോ ആരോപണവും ഉന്നയിച്ചത്. അതില്‍ ഒന്നിലും മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. പകരം എക്‌സൈസ് മന്ത്രിയും എക്‌സൈസ് വകുപ്പും പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹവും ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

വസ്തുതകള്‍ വളച്ചൊടിച്ച് മദ്യനിര്‍മാണ ശാലകള്‍ അനുവദിച്ചതിലെ വന്‍ അഴിമതി മൂടി വയ്കാനുള്ള പാഴ് ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഉദാഹരണത്തിന് ഇടതു മുന്നണിയുടെ നയം അനുസരിച്ചാണ് പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. അദ്ദേഹം ഉദ്ധരിച്ച പ്രകട പത്രകിയലെ 552 ഘണ്ഡികയില്‍ പറയുന്നത്, മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപിടയായി കുറക്കുന്നതിന് നടപടിയെടുക്കും എന്നാണ്. ഇതിനായി സര്‍ക്കാരിന്റെ ശക്തമായ ഇടപടെല്‍ ഉണ്ടാകുമെന്നും അടുത്ത വാചകത്തല്‍ പറയുന്നു. ഇത് ഉദ്ധരിച്ചാണ് പുതിയ മദ്യ നിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കിയത് ഇടതുമുന്നണി നയമാണെന്ന് മുഖ്യമന്ത്രി പറയുന്നത്. ആടിനെ പട്ടിയാക്കുന്നതില്‍ ഇത്രയും സാമര്‍ത്ഥ്യമുണ്ടോ മുഖ്യമന്ത്രിക്ക്.

ഇനി മദ്യ നിര്‍മാണ ശാലകള്‍ വേണ്ടെന്ന 1999ലെ ഉത്തരവ് ആ വര്‍ഷം ലഭിച്ച അപേക്ഷകള്‍ക്കേ് വേണ്ടി യാണെന്നും അത് എക്കാലത്തേയും നയമില്ലന്നാണ് മുഖ്യമന്ത്രി പറയുന്നു. ഇവിടെയും അദ്ദേഹം ആടിനെ പട്ടിയാക്കുകയാണ്. 99 ലെ ഉത്തരവ് സര്‍ക്കാരിന്റെ നയമാണെന്നും, ഇടതുമുന്നണിയേടുതുള്‍പ്പെടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും നിരവധി തവണ സത്യവാങ്ങ്മൂലം നല്‍കിയിട്ടുള്ളതാണ്. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രിം കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവുകളും 99 ലെ ഉത്തരവ് അടിസ്ഥാനമാക്കിയാണ്

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ വിവധ സര്‍ക്കാരുകള്‍ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ഫയല്‍ ചെയ്തിട്ടുള്ള സത്യവാങ്ങ് മൂലങ്ങള്‍ മുഖ്യമന്ത്രി ഒന്ന് പരശോധിക്കേണ്ടതായിരുന്നു. കണ്ടത്ത് ഡിസ്റ്റലറി നടത്തിയ നിയമപരാട്ടാം തന്നെ ഉദാഹരണമാണ്. 99 ലെ ഉത്തരവ് സര്‍ക്കാരിന്റെ പോളിസിയാണെന്ന് സുപ്രിം കോടതിയില്‍ പോലും സര്‍ക്കാര്‍ അഫഡവിറ്റ് നല്‍കിയിട്ടുള്ളതാണ് (9098/2009). ഇതു കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഗുരുദാസനായിരുന്നു അന്ന് എക്‌സൈസ് മന്ത്രി.

ഇപ്പോഴത്തെ എക്‌സൈസ് കമ്മീണഷര്‍ ഋഷിരാജ് സിംഗ് തൃശൂര്‍ ജില്ലയിലെ ശ്രീ ചക്ര ഡിസ്റ്റലറീസിന് ഡിസ്റ്റലറി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിലേക്കെഴുതിയ 13-11-17 ലെ കത്തിലും 99 ഉത്തരവ് സര്‍ക്കാരിന്റെ നയമാണ് എന്നാണ് പറയുന്നത്. അതിനാല്‍ 99 ഉത്തരവ് പരിഷ്‌കരിച്ച് പുതിയ ഉത്തരവ് ഇറക്കിയ ശേഷം അപേക്ഷ പരിഗണിക്കണമെന്നാണ് ഋഷിരാജ് സിംഗ് എഴുതിയത്.

മാത്രമല്ല ഇപ്പോള്‍ പുറപ്പെടുവിച്ച നാല് ഉത്തരവുകളിലും 99 ലെ ഉത്തരവ് ക്വാട്ട് ചെയ്തിട്ടുമുണ്ട്. 99 ലെ ഉത്തരവ് ആ വര്‍ഷം ലഭിച്ച 110 അപേക്ഷകള്‍ക്കും വേണ്ടി മാത്രമുള്ളതാണെങ്കില്‍ പിന്നെന്തിന് കഴിഞ്ഞ 19 വര്‍ഷം മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുമതി നിഷേധിച്ചു കൊണ്ടിരുന്നു. 

ഇപ്പോള്‍ അപേക്ഷനല്‍കിയ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രം സര്‍ക്കാര്‍ പുതുതായി മദ്യ നിര്‍മാണ ശാലകളും അനുവദിക്കാന്‍ പോകുന്നത് അവര്‍ എങ്ങിനെ അറിഞ്ഞു എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. 99 ല്‍ മന്ത്രി സഭയില്‍ കൊണ്ടുവന്നാണ് തിരുമാനം എടുക്കുകയും അത് ഉത്തരവായി പുറത്തിറക്കുകയും ചെയ്തതെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു. അത്രയെങ്കിലും അദ്ദേഹം സമ്മതിച്ചതിലും നന്ദിയുണ്ട്. ഒരിക്കല്‍ മന്ത്രി സഭാ യോഗത്തില്‍ എടുക്കുന്ന തിരുമാനം മാറ്റണമെങ്കില്‍ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം വീണ്ടും മന്ത്രി സഭാ യോഗത്തില്‍ കൊണ്ടുവരണം. അത് എന്ത് കൊണ്ട് പാലിച്ചില്ല. 

മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത് പുതിയ മദ്യ നിര്‍മാണ ശാലകള്‍ക്ക് തത്വത്തില്‍ മാത്രമെ അംഗീകാരം നല്‍കിയുള്ളുവെന്നാണ്. ഇതും ആടിനെ പട്ടിയാക്കുന്നതാണ്. തത്വത്തില്‍ അംഗീകാരം എന്നല്ല ഉത്തരവുകളില്‍ കാണുന്നത്. കേരളാ ഫോറിന്‍ ലിക്വര്‍ റൂള്‍സ് 1975 ലും ബ്രൂവറി റൂള്‍സ് 67 ലും തത്വത്തില്‍ അംഗീകാരം നല്‍കാനുള്ള വകുപ്പുണ്ടോ? ഈ പുതിയ മദ്യ ഉല്‍പ്പാദന ശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുളള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഈ അനുമതിയാണ് പരമ പ്രധാനം. ബാക്കിയുള്ളതെല്ലാം സാങ്കേതികം മാത്രമാണ്. ചട്ടം അനുസരിച്ചുള്ള നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെങ്കില്‍ ആട്ടോ മാറ്റിക്കായി അവര്‍ക്ക് ലൈസന്‍സ് കിട്ടും. 

1998 ല്‍ നയനാര്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി അനുസരിച്ച് 2003 ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് എക്‌സൈസ് കമ്മീഷണര്‍ അനുമതി നല്‍കിയത് ഇതിനാലാണ്. സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ ബാക്കിയില്ലാം സാങ്കേതിരമാണ്. എക്‌സൈസ് കമ്മീഷണര്‍ ലൈസന്‍സ് നല്‍കിയില്ലങ്കിലും ഇവര്‍ക്ക് കോടതിയില്‍ നിന്ന് വാങ്ങാം.

ഇത്തവണ അനുമതി നല്‍കിയ നാല് അപേക്ഷകളിലും ദുരൂഹത നിലനില്‍ക്കുകയാണ്. രണ്ടെണ്ണത്തില്‍ സ്ഥലം എവിടെയെന്ന് പോലും പറയുന്നില്ല.ചട്ട പ്രകാരം അപേക്ഷിക്കുമ്പോള്‍ അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ പഌന്‍ സ്‌കെച്ച് കെട്ടിടത്തിന്റെ വിശദാംശം മെഷിനറിയുടെ വിശദാംശം തുടങ്ങിയ എല്ലാ കാര്യങ്ങളും വയ്കണം . ഇത്തവണത്തെ അപേക്ഷയില്‍ ഇതൊക്കെ ഉണ്ടായിരുന്നോ. തൃശൂരിലെ ശ്രീ ചക്രയുടെ കാര്യത്തില്‍ എവിടെയാണ് തുടങ്ങുന്നതെന്ന് പോലും വ്യക്തമല്ല. സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍ ഉത്തരവില്‍ കാണുന്നില്ല.

എറണാകുളത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ പോകുന്ന പവര്‍ ഇന്‍ഫ്രാടെക് െ്രെപവറ്റ് ലിമറ്റഡിന്റെ കാര്യത്തിലും ഭൂമി കാര്യത്തില്‍ തര്‍ക്കമാണ്. പവര്‍ ഇന്‍ഫ്രാടെക് ഈ അപേക്ഷയോടൊപ്പം ഭൂമിയുടെ സെക്ച്ചും പഌനും നല്‍കിയിരുന്നോ? ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ് കിന്‍ഫ്രാ പവര്‍ ഇന്‍ഫ്രാ ടെകിന് സമ്മത പത്രം നല്‍കിയെതെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. അപേക്ഷ കിട്ടി നാല്‍പ്പെത്തട്ട് മണിക്കൂറിനുള്ളിലാണ് യാതൊരു പരിശോധനയും കൂടാതെ കിന്‍ഫ്രയുടെ എം ഡി പോലും അറിയാതെ ഉന്നത സി പിഎം നേതാവിന്റെ മകനായ ജനറല്‍മാനേജര്‍ (പ്രോജക്റ്റ്) ഭൂമി അനുവദിച്ചത്. 

ഇദ്ദേഹത്തിന് അതിനുള്ള അധികാരം ഇല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അപേക്ഷ സ്വീകരിക്കേണ്ടതും മാനേജിംഗ് ഡയറക്ടറും ഭൂമി അനുവദിക്കേണ്ടത് ബിസിനസ് ഡവലപ്‌മെന്റ് വിഭാഗം ജനറല്‍മാനേജറുമാണ്. എറണാകുളം ജില്ലാ വ്യവസായ സമതി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. ഇത്തരത്തില്‍ അടിമുടി ക്രമക്കേടുകളോടെയാണ് നടന്നിരിക്കുന്നത്. എന്നിട്ടാണ് എല്ലാം നിയമമാനുസൃതമാണെന്നും ചട്ടപ്രകാരമാണെന്നും മുഖ്യമന്ത്രി പറയുന്നത്.

ഈ ഇടപാടില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുന്നണിയിലോ മന്ത്രി സഭയിലോ ചര്‍ച്ച ചെയ്യാതെ ഘടക കക്ഷികളെ അറിയാക്കാതെയും തങ്ങളുടെ ഇഷ്ടക്കാരെ വിളിച്ച് ഇതനുവദിച്ചത് മുഖ്യമന്ത്രി തന്നെയാണ്. ഉദ്യേഗസ്ഥന്‍മാരുടെ നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് ഇത് ചെയ്തിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (11 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (44 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (52 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

Malayali Vartha Recommends