ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ഓര്‍ഡിനന്‍സ് മുഖാന്തിരം ഏറ്റെടുക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പി.പി. മുകുന്ദന്റെ കത്ത്

ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ശബരിമലയെ ഓര്‍ഡിനന്‍സ് മുഖാന്തിരം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ബിജെപി ദക്ഷിണേന്ത്യന്‍ ഓര്ഗനൈസേഷന് സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദനാണു കേന്ദ്രസര്‍ക്കാര്‍ ശബരിമലയെ ഏറ്റെടുത്ത് തിരുപ്പതി മാതൃകയില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവുമായി കത്തയച്ചത്.
സിപിഎം നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരും അവരുടെ നോമിനികള്‍ അടങ്ങുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമലയുടെ പാരന്പര്യവും ആചാര്യങ്ങളും അവഗണിച്ച് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























