കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം

ഇഡി ഉദ്യോഗസ്ഥരേ ആക്രമിച്ച കേസിലെ ഒന്‍പതാം പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. പ്രതിയുടെ ജാമ്യത്തെ എതിര്‍ത്ത് പൊലിസ് ജൂണ്‍ 18-ന് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി ജാമ്യത്തെ എതിര്‍ത്തില്ലെന്നാണ് ആരോപണം. പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.
പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി 13 കാരണങ്ങളാണ് പൊലിസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂണ്‍ 24-ന് ജാമ്യാപേക്ഷ പരിഗണിച്ച ദിവസം വരെ അന്വേഷണ ഉദ്യോഗസ്ഥനുമായി പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ടില്ലെന്നും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടില്ലെന്നും പൊലിസ് ആരോപിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന വിവരം പോലും അന്വേഷണ സംഘത്തെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പൊലിസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ നിലപാടാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സ്വീകരിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചതെന്നും പൊലിസ് പറയുന്നു.
സംഭവത്തില്‍ ഡി.ജി.പി ആസഫ് അലി ഇടപെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുഴുവന്‍ രേഖകളുമായി ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ കേസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കമ്മിഷണര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























