ബിജെപി ലക്ഷ്യം വയ്ക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടം മാത്രമാണ്; വിധിയുടെ മറവില്‍ കേരളത്തില്‍ പ്രക്ഷോഭം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് സീതാറാം യെച്ചൂരി

ശബരിമല വിഷയത്തില്‍ ബിജെപി പറയുന്നതാണ് ശരിയെങ്കില്‍ കോടതി വിധി മറികടക്കാന്‍ എന്ത് കൊണ്ട് നിയമനിര്‍മ്മാണം നടത്തുന്നില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.
ബിജെപി ലക്ഷ്യം വയ്ക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടം മാത്രമാണ്. സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്നതാണ് ശബരിമല വിധി. വിധിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് കേരളഘടകത്തിന്റെ നിലപാട് ആര്‍.എസ്.എസിനെ സഹായിക്കാനാണ് .
വിധിയുടെ മറവില്‍ കേരളത്തില്‍ പ്രക്ഷോഭം ഉണ്ടാക്കാനാണ് ബിജെപി ശ്രമം. ഇത് സമത്വത്തേയും മതേതര മൂല്യങ്ങളേയും വെല്ലുവിളിക്കുകയാണന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























