ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിൽ പോയെന്ന് വെട്ടിത്തുറന്ന് പറഞ്ഞതിന് പിന്നാലെ എനിക്ക് നേരിടേണ്ടിവന്നത് ക്രൂരമായ സൈബർ ആക്രമണം; അടിപതറാതെ അഭിരാമി വീണ്ടും പറയുന്നു ആര്‍ത്തവം അശുദ്ധമല്ല...

വിശ്വാസിയായ ഒരു സ്ത്രീയും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല എന്ന വാദത്തെ എതിര്‍ത്തുകൊണ്ടാണ് ആര്‍ത്തവ കാലത്ത് താന്‍ അമ്പലത്തില്‍ പോയിട്ടുണ്ട് എന്നൊരു പെണ്‍കുട്ടി തുറന്ന് പ്രഖ്യാപിക്കാനുള്ളം ധൈര്യം കാണിച്ചത്. ആര്‍ത്തവ കാലത്ത് തന്നെ അമ്പലത്തില്‍ പോകാന്‍ പ്രത്യേക കാരണമുണ്ടോ എന്ന് ചാനൽ ചര്‍ച്ചയില്‍ പങ്കെടുത്ത ദീപ രാഹുല്‍ ഈശ്വര്‍ പെണ്‍കുട്ടിയോട് ചോദിച്ചു.
ഒരു സ്ത്രീപോലും ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോകാന്‍ ആഗ്രഹിക്കില്ലെന്ന ദീപയുടെ വാദത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും ഒരിക്കലും ആ സമയത്തെ തന്‍റെ ശരീരം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ എന്തുകൊണ്ടാണ് മാസത്തില്‍ മുപ്പത് ദിവസമുണ്ടായിട്ടും ആര്‍ത്തവ ദിവസത്തില്‍ മാത്രം കേഷ്ത്രത്തില്‍ പോയതെന്നായി ദീപയുടെ മറുചോദ്യം. എന്നാല്‍ അത് തന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമായിട്ട് തന്നെയാണ് എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. എന്നാല്‍ അതാണ് ഞങ്ങളുടെ പ്രശ്നം എന്നായിരുന്നു ദീപയുടെ മറുപടി. പ്രതിഷേധിക്കാനാണ് പെണ്‍കുട്ടി പോയത്. അല്ലാതെ വിശ്വാസം സംരക്ഷിക്കാന്‍ അല്ലെന്നും ആര്‍ത്തവ സമയത്തും ക്ഷേത്രത്തില്‍ പോയ പെണ്‍കുട്ടി വിശ്വാസിയേ അല്ലെന്നും ദീപ വാദിച്ചു.
ചര്‍ച്ചയുടെ ഈ ഭാഗം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഔട്ട്‌സ്‌പോക്കണ്‍ പോലുള്ള സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ ഈ പെണ്‍കുട്ടിക്ക് നേരെ കേട്ടലറയ്ക്കുന്ന തെറിവിളിയാണ് നടക്കുന്നത്. അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ ചേര്‍ത്താണ് അശ്ലീലവും സ്ലട്ട് ഫെയിമിംഗും ഉള്‍പ്പെടെയുള്ള അഴിഞ്ഞാട്ടം.
അമ്പലത്തില്‍ പോകാന്‍ താല്‍പ്പര്യപ്പെടുന്നു എന്നത് തന്‍റെ മാത്രം അഭിപ്രായമാണ്. ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായം പറയാനും അതിനോട് വിയോജിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ വളരെ മോശമായ രീതിയില്‍ ഒരുപാട് പേര് സമൂഹമാധ്യമങ്ങളില്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ഇവരാരും നേരിട്ട് വന്ന് എന്നെ ആക്രമിക്കുമെന്ന പേടി ഇല്ല. ഇങ്ങനെ ഇത്രയും നീചമായി സംസാരിക്കുന്ന ഇവര്‍ക്കെതിരെ സ്വന്തം വീട്ടില്‍ നിന്നുള്ളവര്‍ തന്നെ പരാതി കൊടുക്കണം കാരണം അവരും ഭീഷണിയിലാണെന്നാണ് അഭിരാമിയുടെ അഭിപ്രായം.
ആക്രമണങ്ങളുണ്ടാകുമ്പോഴാണ് ഇത്രയും മോശമായ സമൂഹമാണ് ഇതെന്ന് നമുക്ക് മനസിലാവുന്നത്. ഈ മാലിന്യം സമൂഹത്തില്‍ നിന്ന് നീക്കം ചെയ്തേ പറ്റു. വിശ്വാസിയാണെങ്കിലും അല്ലെങ്കിലും പ്രതികരിക്കാനുള്ള അവകാശമുണ്ട്. വിശ്വാസികള്‍ക്ക് മാത്രമേ വിശ്വാസികളുടെ കാര്യത്തില്‍ പ്രതികരിക്കാന്‍ പാടുള്ളു എന്നില്ലെന്നും അഭിരാമി പറഞ്ഞു.
https://www.facebook.com/Malayalivartha























