അന്ന് എന്റെ കച്ചവടം ഒഴിപ്പിച്ച തമ്മനത്തുതന്നെ മീന്‍ വില്‍പനയ്ക്ക് തിരിച്ചെത്തണമെന്നത് എന്റെ വാശിയായിരുന്നു... ഹനാന്‍ വീണ്ടുമെത്തുന്നു മീന്‍വില്‍പനയ്‌ക്കായി വീല്‍ചെയറിൽ

മലയാളികളുടെ കണ്ണ് നനയിച്ച പെൺകുട്ടിയാണ് ഹനാൻ. മാസങ്ങൾക്ക് മുൻപ് പറ്റിയ അപകടത്തിൽ ഹനാൻ ആശുപത്രിയിലായിരുന്നു. ഇപ്പോൾ വിശ്രമ വേളയിലാണെങ്കിലും ഹനാന്‍ വീണ്ടുമെത്തുകയാണ് മീന്‍വില്‍പനയ്‌ക്കായി വീല്‍ചെയറിൽ. ചികിത്സചെലവ് സര്‍ക്കാര്‍ വഹിക്കുന്നുണ്ടെങ്കിലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്തനാണ് വഴിയോര കച്ചവടത്തില്‍ നിന്ന് മാറി വാടക മുറിയെടുത്ത് കച്ചവടം നടത്തുന്നത്. നട്ടെല്ലിനേറ്റ ക്ഷതത്തിന് മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ തുടരുന്ന ഹനാന്‍ വീല്‍ചെയറിലാണ് മീന്‍വില്‍പനയ്‌ക്കെത്തുന്നത്.
കച്ചവടം തുടങ്ങാന്‍ കിയോസ്‌ക് വാങ്ങി നല്‍കാമെന്ന സര്‍ക്കാരിന്റെ സഹായം നിലനില്‍ക്കെയാണ് ഇതിനൊന്നും കാത്തു നില്‍ക്കാതെ സ്വന്തം കാശുമുടക്കി കച്ചവടം തുടങ്ങുന്നത്. നാളെ മുതല്‍ കച്ചവടം തുടങ്ങണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും വാടകയ്‌ക്കെടുത്ത മുറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല.
ഗതാഗത തടസ്സത്തിന്റെ പേരില്‍ തന്റെ കച്ചവടം ഒഴിപ്പിച്ച തമ്മനത്തുതന്നെ വില്‍പനയ്ക്ക് തിരിച്ചെത്തണമെന്നത് തന്റെ വാശിയായിരുന്നുവെന്ന് ഹനാന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ഹനാന്‍ കാറിന്റെ മുന്‍ സീറ്റിലാണ് ഇരുന്നത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തുണ്ടായിരുന്ന പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തനിക്കുണ്ടായ കാറപകടം ആരോ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് ഹനാന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























