സഹനത്തിനു മുന്നിൽ സർക്കാർ തലകുനിക്കേണ്ടി വരും ; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു; അക്രമണമോ പൊതുമുതൽ നശിപ്പിക്കലോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു. പലയിടത്തും പ്രതിഷേധം സമാധാനപരമായാണ് നടക്കുന്നത്. അക്രമണമോ പൊതുമുതൽ നശിപ്പിക്കലോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യത്യസ്തമായ രീതിയിലാണ് പല പ്രതിഷേധങ്ങളും അരങ്ങേറുന്നത്.
സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ അഞ്ച് അയ്യപ്പന്മാർ നിരാഹാര സത്യാഗ്രഹം നടത്തുന്നു. നാമജപത്തോടെയും അയ്യപ്പ ഭക്തിഗാനം ആരംഭിച്ചുമാണ് പ്രതിഷേധം.
നിലയ്ക്കലിലെ സമരപന്തലിൽ രാത്രി ഉറക്കമൊഴിച്ച് അയ്യപ്പഭക്തർ പ്രതിഷേധവുമായി രംഗത്ത് ഉണ്ട്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പമ്പയിലും നിലയ്ക്കലും, സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ ഇപ്പോള്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പര്‍ണശാല കെട്ടി ശരണ മന്ത്ര കൂട്ടായ്മ നടത്തുകയാണ്.
സമരപന്തലിലേക്ക് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികളാണ് പ്രതിഷേധത്തിനായി എത്തികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവരെ നേരിടാന്‍ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്ന സമരക്കാരായ ഭക്തരെ എങ്ങനെ നേരിടുമെന്ന ആശങ്കയും പോലീസിനുണ്ട്.
വിവിധ സംഘടനകൾ പിന്തുണയും ആയി പർണ്ണശാലയിൽ എത്തി. കൊട്ടാരം പ്രതിനിധി ആയിരവിവർമ്മത്തമ്പുരാൻ, ളാഹ ഇളയ തമ്പുരാട്ടിക്കാവിലെ തന്ത്രി മദുദേവാനന്ത തിരുമേനി, അയ്യപ്പ സേവാ സംഘം സ്റ്റേറ്റ് സെക്രട്ടറി മോഹൻ കെ നായർ, വി കെ രാജഗോപാൽ, ശശികുമാർ മുല്ലയ്ക്കൽ, പ്രസാദ് കുഴികാല, അനോജ് കുമാർ, വിജയലക്ഷ്മി അമ്മ തുടങ്ങിയവർ പർണശാല കെട്ടി സമരതിൽ പങ്കെടുത്തു.
അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ കുമ്പഴ കാണിക്കമണ്ഡപത്തിൽ അയ്യപ്പഭക്തർ ഏകദിന ഉപവാസം നടത്തി. ടി.ആർ നാരായണൻ ഉപവാസം ഉദ്ഘാടനം ചെയ്തു. സുബാഷ് ജെ പിള്ള, രാജു സ്വാമി, അരവിന്ദാക്ഷൻ, സതീഷ് കോയി വീട്ടിൽ, ബിജു കൊട്ടക്കാട്ട തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീകളടക്കം നിരവധി ഭക്തർ ഉപവാസത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha




















