മി ടൂ ക്യാമ്പയിനിലെ എല്ലാ വനിതകള്‍ക്കും പിന്തുണ നല്‍കുന്ന ഡബ്‌ള്യൂ.സി.സി മുകേഷിനെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് എന്ന സാങ്കേതിക വിദഗ്ധയ്ക്ക് ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ല

മീ ടു ക്യാമ്പയിനില്‍ എല്ലാ വനിതകള്‍ക്കും പിന്തുണ നല്‍കുന്ന മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ കളക്ടീവ് സിനിമ ടെസ് ജോസഫിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു. അമ്മയുടെ വൈസ് പ്രസിഡന്റ് മുകേഷ് ഫോണിലൂടെ തന്നെ പലതവണ ശല്യം ചെയ്‌തെന്ന വെളിപ്പെടുത്തല്‍ മാധ്യമങ്ങളും പൊതുസമൂഹവും ചര്‍ച്ച ചെയ്യുമ്പോഴും വിമന്‍ ഇന്‍ കളക്ടീവ് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നില്ല. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ഇപ്പോഴും വിമന്‍ ഇന്‍ കളക്ടീവ് ആവശ്യപ്പെടുന്നത്.
തനിക്ക് നേരിടേണ്ടി വന്ന ചൂഷണങ്ങളെയും ദുരനുഭവങ്ങളെയും കുറിച്ച് തുറന്നു പറയാന്‍ സധൈര്യം മുന്നോട്ട് വന്ന തനുശ്രീ ദത്തയ്ക്ക്് പിന്തുണ നല്‍കി ഈമാസം രണ്ടിന് ഡബ്ല്യൂ.സി.സി പോസ്റ്റിട്ടിരുന്നു. തൊഴില്‍ ഇടങ്ങളില്‍ നേരിടേണ്ടി വരുന്ന ലൈംഗിക പീഡനങ്ങളെ വെളിച്ചത് കൊണ്ടുവരാന്‍ ഉള്ള മനസ്സും ഇച്ഛാശക്തിയും ഒരുപാട് പേര്‍ക്ക് നല്‍കാന്‍ ഇത് പോലെയുള്ള തുറന്നു പറച്ചിലുകള്‍ക്ക് സാധിക്കും. നീതി നേടിയെടുക്കാനുള്ള ഈ സമരങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കട്ടെ! എന്നായിരുന്നു അന്നത്തെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.
മുകേഷിന്റെ ശല്യം സഹിക്കാതെ എം.പിയായ ഡെറിക് ഒബ്‌റെയിനെ ഫോണില്‍ വിളിച്ച ശേഷം അടുത്ത ദിവസം രാവിലെ താന്‍ രക്ഷപെടുകയായിരുന്നെന്നാണ് ടെസ എന്ന സാങ്കേതിക വിദഗ്ധ ട്വീറ്റ് ചെയ്തത്. മുകേഷ് കുമാര്‍ എന്നാണ് അതില്‍ പറഞ്ഞിരുന്നത്. അത് നടന്‍ മുകേഷാണോ എന്ന് ഫോളോവേഴ്‌സ് ചോദിച്ചപ്പോഴാണ് അതേ എന്ന് ടെസ വ്യക്തമാക്കിയത്. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാനൊക്കില്ലെന്ന് ശക്തിയുക്തം എതിര്‍ക്കുന്നയാളാണ് മുകേഷ്. മുകേഷിന്റെ എതിര്‍പ്പുകളെ അവഗണിച്ച് നിയമവശങ്ങള്‍ കഴിഞ്ഞ ചര്‍ച്ചയില്‍ പത്മപ്രിയ ഉള്‍പ്പെടെയുള്ള വിമന്‍ ഇന്‍ കളക്ടീവ് അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നിട്ടും മുകേഷിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഇവര്‍ കാണിക്കുന്ന മൗനത്തിന് പിന്നില്‍ ഭയമാണെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha




















