എക്‌സൈസ് മന്ത്രിയുടെ ഓഫീസിനെപ്പറ്റി ഒരു ആക്ഷേപവും പാര്‍ട്ടിയുടെ മുന്നിലില്ല; സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് പൂര്‍ണമായും ചട്ടങ്ങള്‍ പാലിച്ചാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അനുമതി നല്‍കിയതില്‍ ഒരു ദുരുദ്ദേശവുമില്ല. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് അനുമതി നല്‍കിയത്.
എക്‌സൈസ് മന്ത്രിയുടെ ഓഫീസിനെപ്പറ്റി ഒരു ആക്ഷേപവും പാര്‍ടിയുടെ മുന്നിലില്ല.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്ബില്ല. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭരണ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്.
അതിനുവേണ്ടിയാണ് സര്‍ക്കാര്‍ അനുമതി റദ്ദാക്കിയത്.സര്‍ക്കാര്‍ വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ല. ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട നടപടികളെല്ലാം സുതാര്യമായേ കൈകാര്യം ചെയ്യൂ. യുഡിഎഫ് അല്ല, എല്‍ഡിഎഫ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തെറ്റാണ്.
സാലറി ചലഞ്ച് നിര്‍ബന്ധിത പിരിവല്ല. താല്‍പര്യമുള്ളവര്‍ക്ക് ശമ്ബളം നല്‍കാം. അല്ലാത്തവര്‍ക്ക് വിട്ടുനില്‍ക്കാം. കേരളത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരും തങ്ങളുടെ ഒരുമാസത്തെ ശമ്ബളം കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി സംഭാവന ചെയ്തു. ബാക്കിയുള്ളവര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വിട്ടുനിന്നു; കോടിയേരി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha




















