കേരളത്തിന്റെ തെരുവുകളിലുയരുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു; സ്ത്രീ പ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് എം.ടി രമേശ്

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. ഈ പ്രശ്നത്തില്‍ കേരളത്തിന്റെ തെരുവുകളിലുയരുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു. നാമജപവും,ശരണം വിളികളുമായി മുന്നേറുന്ന പ്രതിഷേധങ്ങളെ കലാപത്തിനുള്ള ആഹ്വാനമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ഒരിടത്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നു വന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനൊരുങ്ങിയ ദേവസ്വം ബോര്‍ഡിനെ എന്തിന് വിലക്കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha




















