Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..


മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും..യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ..10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്..

ഭർത്താവിന്റേയും പൊന്നോമനയുടെയും മരണവാർത്ത അറിഞ്ഞിട്ടും ഭാവഭേദമേതുമില്ലാതെ ലക്ഷ്മി; ലക്ഷ്മിയുടെ ഉപബോധമനസ് ദുരന്തം മനസിലാക്കിയെങ്കിലും അത് അംഗീകരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍; പ്രാർത്ഥനയോടെ കുടുംബവും സുഹൃത്തുക്കളും

09 OCTOBER 2018 06:58 PM IST
മലയാളി വാര്‍ത്ത

പ്രിയപ്പെട്ട ഭര്‍ത്താവും ഏകമകളും തന്നെ വിട്ടു പോയെന്ന വാര്‍ത്ത ഇന്നലെയാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്ന പ്രതികരണം അല്ല ലക്ഷ്്മിയില്‍ നിന്നുണ്ടായത് എന്നത് ഡോക്ടര്‍മാരെയും വീട്ടുകാരെയും ഒരുപോലെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഒരു കരയുക പോലും ചെയ്യാതെയാണ് ലക്ഷ്മി ദുരന്ത വാര്‍ത്ത കേട്ടതെന്നാണ് ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മലയാളി ലൈഫിനോട് പറഞ്ഞത്.

വെന്റിലേറ്ററില്‍ ആയിരുന്ന ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് വീട്ടുകാരോട് ലക്ഷ്മിയോട് തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം അറിയിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. വെന്റിലേറ്ററില്‍ നിന്നും തീവ്രപരിചരവിഭാഗത്തിലേക്ക് മാറ്റിയ ലക്ഷ്മി സ്വന്തമായി ശ്വസിക്കാനും ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കാനും ആരംഭിച്ചിരുന്നു. സംസാരിക്കാന്‍ ആകില്ലെങ്കിലും ലക്ഷ്മിക്ക് മകളുടെയും ഭര്‍ത്താവിന്റെയും കാര്യം അറിയാന്‍ തിടുക്കമുണ്ടായിരുന്നു. വ്യക്തമാകാത്ത വാക്കുകളിലൂടെ ലക്ഷ്മി പലവട്ടം ചോദിക്കുകയും ചെയ്തെങ്കിലും വീട്ടുകാര്‍ അവര്‍ ചികിത്സയിലാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയമ്മയാണ് ലക്ഷ്മിയുടെ കൈകല്‍ പിടിച്ച്‌ പൊട്ടിക്കരഞ്ഞ് ആ വാര്‍ത്ത പങ്കുവച്ചത്. ഡോക്ടര്‍മാരുടെ സാനിധ്യവും ഈ സമയം ഉണ്ടായിരുന്നു.

എന്നാല്‍ ലക്ഷ്മി പൊട്ടിക്കരയുമെന്ന് പ്രതീക്ഷിച്ചിരുന്ന ഡോക്ടര്‍മാരെയും വീട്ടുകാരെയും ഞെട്ടിച്ച്‌ തികച്ചും നിര്‍വികാരയായിട്ടാണ് ലക്ഷ്മി കാണപ്പെട്ടത്. കാത്തിരുന്നു കിട്ടിയ പൊന്നോമനയും വീട്ടുകാരെ എതിര്‍ത്ത് സ്വന്തമാക്കിയ ബാലുവും തന്നെ വിട്ട് പോയെന്നറിഞ്ഞിട്ടും വെറുതേ നോക്കിയത് അല്ലാതെ ഒരു തുള്ളി കണ്ണീര്‍ പോലും ലക്ഷ്മിയില്‍നിന്നും ഉണ്ടായില്ല. എന്നാല്‍ ഇത് ഡോക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ലക്ഷ്മിയുടെ ഉപബോധമനസ് ദുരന്തം മനസിലാക്കിയെങ്കിലും അത് അംഗീകരിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

കടുത്ത വേദനയിലൂടെ കടന്നുപോകുന്ന സമയമായതിനാല്‍ തന്നെ ലക്ഷ്മി ഒന്നു കരഞ്ഞിരുന്നെങ്കില്‍ എന്നാണ് ഡോക്ടര്‍മാരും വീട്ടുകാരും ആഗ്രഹിക്കുന്നത്. ഈ വേദന കരഞ്ഞുതീര്‍ത്തില്ലെങ്കില്‍ ലക്ഷ്മിയുടെ സ്ഥിതി എന്താവുമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ലക്ഷ്മി തന്റെ ജീവിതത്തില്‍ നടന്ന ദുരന്തം അറിഞ്ഞെന്നും ഓരോരുത്തരും ഈ പ്രതിസന്ധി തരണം ചെയ്യാനായി ലക്ഷ്മിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് സ്റ്റീഫന്‍ദേവസിയും അഭ്യര്‍ഥിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 മിനിറ്റ് മന്ത്രി ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ,രാഹുലും ഒന്നിച്ചു,കാത്തിരുന്ന ദിവസം  (1 hour ago)

രാഹുലുമായി അകലാൻ കാരണം ഷാഫിക്കും അറിയാം തുറന്ന് പറഞ്ഞ് ചാണ്ടി..! കുത്തി ചോദിച്ചവൻ ഇരന്ന് വാങ്ങി  (1 hour ago)

ഗണേശനെ രാജിവയ്പ്പിക്കാൻ സി പി എം കാലിൽ പിടിക്കുന്നു വജ്രായുധം പ്രയോഗിക്കുമെന്ന് പിണറായിയോട് ഗണേശൻ മന്ത്രിയുടെ കാമുകി ചർച്ചയിലേക്ക്  (1 hour ago)

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ചു  (1 hour ago)

നാട്ടിക എംഎല്‍എ സി സി മുകുന്ദനെതിരെ അച്ചടക്ക നടപടി: പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്ന് എംഎല്‍എ  (2 hours ago)

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു  (2 hours ago)

യുദ്ധ സാഹചര്യം മുന്‍ നിര്‍ത്തി നഷ്ടം സഹിച്ചും സുരക്ഷിത നിക്ഷേം വിറ്റ് കാശാക്കി മാറ്റുകയാണ് പ്രവാസികള്‍  (2 hours ago)

ടി.വി.കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് അഭിമുഖത്തിലൂടെ  (2 hours ago)

മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (4 hours ago)

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (4 hours ago)

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം  (4 hours ago)

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍  (5 hours ago)

ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയില്‍ വന്‍ തീപിടിത്തം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി  (7 hours ago)

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (8 hours ago)

Malayali Vartha Recommends