ഇണങ്ങിയും പിണങ്ങിയും പലതായി പിരിഞ്ഞ കോൺഗ്രസ്സിന് ഇന്ന് ജന്മദിനം; അൻപത്തിയഞ്ചാമത് ജന്മദിനം അയ്യപ്പന് സമർപ്പിച്ച കേരള കോൺഗ്രസിന് സോഷ്യൽ മീഡിയയിൽ കൈയ്യടി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയാണ് കേരളാ കോൺഗ്രസ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപക ചെയർമാനായി കണക്കാക്കപ്പെടുന്നത്.
ഇണങ്ങിയും പിണങ്ങിയും പിന്നെ പലതായി പിരിഞ്ഞും കേരള കോൺഗ്രസിന്റെ 55 മത് ജന്മദിനം കോട്ടയത്തും തിരുവനന്തപുരത്തുമായി പ്രവർത്തകർ ആഘോഷിച്ചു. കേരള കോൺഗ്രസ്സ് ഗ്രൂപ്പുകളിൽ ഏറ്റവും വലുതായ കെ എം മാണി ചെയർമാനായ കേരള കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ ശബരിമല വിശ്വാസികളോട് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സർവ്വമത സമൂഹപ്രാർഥനയുമായാണ് കോട്ടയത്ത് 55 മത് ജന്മദിനം ആഘോഷിച്ചത്.
അതേസമയം കേരളം കോൺഗ്രസ്സിന്റെ 55-മത് ജന്മദിനാഘോഷങ്ങൾ വലിയ ആഘോഷങ്ങളോടെയല്ല നടത്തുന്നതെന്നും ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളെ നിലനിർത്തുന്നതിനുള്ള ഒരു പ്രാർത്ഥനാ യജ്ഞം ആണ് കോട്ടയത്ത് നടത്തുന്നതിനും കെ എം മാണി പറഞ്ഞു.
1979 ൽ കേരള കോൺഗ്രസിൻറെ വിഭജനത്തോടെ രൂപീകൃതമായ പാർട്ടിയാണ് കേരള കോൺഗ്രസ് (എം). കോൺഗ്രസിൻറെ വിഭജനത്തോടെ രൂപീകൃതമായ അന്ന് മുതൽ ഇന്ന് വരെയും പാർട്ടിയെ നയിച്ചത് കെ എം മാണിയാണ്. കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ തിരികൊളുത്തിയാണ് പാർട്ടിയെ വഴിതെളിച്ചത്.
https://www.facebook.com/Malayalivartha




















