Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...

മുകേഷിന്റെ ഇന്റർവ്യൂവിനായി എത്തിയ മാധ്യമ പ്രവർത്തകയോട് തനിസ്വരൂപം പുറത്തെടുത്ത് ലൈംഗിക ചുവയോടെ സംസാരിച്ചു; നീരസം പ്രകടിപ്പിച്ചതോടെ പെണ്‍കുട്ടിയുടെ തോളില്‍ കയ്യിട്ട് പഞ്ചാര മൊഴിയും... മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍! ഇത് ടെസിൽ ഒതുങ്ങില്ല...

10 OCTOBER 2018 09:41 AM IST
മലയാളി വാര്‍ത്ത

19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെ മുകേഷിന് നിന്ന് ദുരനുഭവം ഉണ്ടായെന്ന് മാധ്യമപ്രവർത്തക തുറന്ന് പറഞ്ഞതിന് പിന്നാലെ എംഎൽഎയും, സിനിമാ നടനുമായ മുകേഷിന് നേരെ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്. മുകേഷിനെതിരേയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്ന് സൂചന നല്‍കികൊണ്ട് മറ്റൊരു തുറന്നുപറച്ചില്‍ മീടു ഹാഷ് ടാഗോടു കൂടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഷാജിജേക്കബിന്റേതാണ് പോസ്റ്റ്.

മുകേഷിനെതിരെയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്നും നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ എം.എല്‍.എ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്‌റ്റില്‍ ഇവര്‍ ആരോപിക്കുന്നു. താരത്തിന്റെ അഭിമുഖം തയ്യാറാക്കാനായി എത്തിയ ഒരു മലയാളി മാധ്യമ പ്രവര്‍ത്തകയോട് മുകേഷ് ലൈംഗികച്ചുവയോടെ സംസാരിച്ചു. പെണ്‍കുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടും താരം അവരുടെ തോളില്‍ കൈയ്യിട്ടുവെന്നും ഫേസ്ബുക്ക് പോസ്‌റ്റില്‍ ആരോപിക്കുന്നു.

19 വര്‍ഷം മുമ്പ് ചെന്നൈയില്‍വച്ച്‌ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റമുണ്ടായെന്ന് മുംബയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച്‌ ശല്യപ്പെടുത്തുകയും ഹോട്ടലില്‍ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും അന്ന് ഇരുപതു വയസുള്ള ടെസ് ജോസഫ് പറയുന്നു.

 

ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു. അദ്ദേഹം അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി. എന്നാല്‍ ഇങ്ങനെയൊരു കാര്യം തന്റെ ഓര്‍മയിലില്ലെന്നാണ് താരത്തിന്റെ പ്രതികരണം.

എന്നാല്‍ മുകേഷിനെതിരായ ആരോപണം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നുമാണ് ടെസ് ജോസഫിന്റെ പ്രതികരണം. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ താതപര്യങ്ങള്‍ തീര്‍ക്കാനുള്ളതല്ല. മുകേഷിന്റെ വീ ട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയതും രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിച്ചതും തെറ്റാണെന്നും ടെസ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (21 minutes ago)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ... മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവിൽ റയൽ മഡ്രിഡിനെ നേരിടും  (23 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി  (27 minutes ago)

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ  (43 minutes ago)

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും  (1 hour ago)

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ  (1 hour ago)

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതി  (1 hour ago)

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്; ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന് മന്ത്രി ജി ആർ അനി  (1 hour ago)

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.. അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തൃശൂരിൽ കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെടി ശങ്കരന്‍ വീണ്ടുമെത്തും...  (2 hours ago)

ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ... സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് സൂചന...  (3 hours ago)

പാലക്കാട് റെയിൽവേ മേൽപാലത്തിന് താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends