മാനസിക രോഗിയായ മകൻ അമ്മയെ വിറകിനടിച്ചു കൊലപ്പെടുത്തി... നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. മകന്റെ വിറകിനുള്ള അടിയേറ്റ് അമ്മ ദാരുണമായി കൊല്ലപ്പെട്ടു. അടുക്കം ചാമപ്പാറ വെള്ളാനി വടക്കോട്ടയില്‍ തങ്കച്ചന്റെ ഭാര്യ അമ്മിണിയാണ്(55) കൊല്ലപ്പെട്ടത്. പിതാവ് തങ്കച്ചന്‍ ഓട്ടോറിക്ഷാത്തൊഴിലാളിയാണ്. വീട്ടുപകരണങ്ങളെല്ലാം തല്ലിത്തകര്‍ത്ത നിലയിലായിരുന്നു. വീടിന്റെ മുറ്റത്തായിരുന്നു അടിയേറ്റു മരിച്ച നിലയില്‍ അമ്മയുടെ മൃതദേഹം കിടന്നിരുന്നത്. മകന്‍ ബിനുതന്നെയാണ് അമ്മയെ തല്ലിയ വിവരം നാട്ടുകാരോട് പറഞ്ഞത്.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി ബിനുവിനെ(27) കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തടിപ്പണി ചെയ്‌തിരുന്ന ബിനു മാനസികരോഗത്തിന് ചികിത്സയിലായിരുന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha




















