തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ എസ്.എഫ്.ഐകെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, ആറ് പൊലീസുകാര്‍ക്കും ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനും പരിക്ക്

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ എസ്.എഫ്.ഐകെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ക്കും ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനും പരിക്കേറ്റു.കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു.
ആഹ്ലാദ പ്രകടനത്തിനിടെ കെ.എസ്.യു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇത് തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ തിരിഞ്ഞു. മണ്ണന്തല എസ്.ഐ കൃഷ്ണലാല്‍ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകനെ മെഡിക്കല്‍ കോളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha




















